ആ പ്രണയം അവസാനിക്കുന്നില്ല.. പക്ഷേ!! ഇപ്പോള്‍ വേണ്ടെന്നു വെയ്ക്കുകയാണ്..!! – സൗഭാഗ്യ

സൗഭാഗ്യ വെങ്കിടേഷിന്റേയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നടന്‍ അര്‍ജുനുമായുള്ള സൗഭാഗ്യയുടെ വിവാഹവും പിന്നീട് മകള്‍ സുദര്‍ശനയുടെ ജനനവും എല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ മറ്റൊരു സോഷ്യല്‍…

സൗഭാഗ്യ വെങ്കിടേഷിന്റേയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. നടന്‍ അര്‍ജുനുമായുള്ള സൗഭാഗ്യയുടെ വിവാഹവും പിന്നീട് മകള്‍ സുദര്‍ശനയുടെ ജനനവും എല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് പിത്താശയം നീക്കം ചെയ്തതിന്റെ വിവരവും താരം സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വേദനാജനകമായ വാര്‍ത്തയാണ് സൗഭാഗ്യ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തത് മാറ്റിയിരുന്നു. മുടി മാറ്റിയത് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്. ഇപ്പോള്‍ അത് മിസ് ചെയ്യുന്നതിനെ കുറിച്ചാണ് താരം പറയുന്നത്. സൗഭാഗ്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
”എന്റെ എക്സ്റ്റന്‍ഷന്‍ ഞാന്‍ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. ആ നീണ്ട മുടിയില്‍ എന്നെ കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു എന്ന് പലരും കമന്‍് ചെയ്തിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. കൊവിഡും പെട്ടന്നുള്ള ശസ്ത്രക്രിയയും ഒരു കുഞ്ഞിനൊപ്പമുള്ള തിരക്കേറിയ ജീവിതവും ആയതിനാല്‍ മുടി നീക്കം ചെയ്യുക എന്നതല്ലാതെ എനിക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ചെറിയ മുടിയോടെ തന്നെ എന്നെ ഇഷ്ടപ്പെടാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നീണ്ട മുടി എന്ന എന്റെ സ്വപ്നത്തിനായി ഞാന്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. നീണ്ട മുടിയോടുള്ള പ്രണയം ഒരിക്കലും അവസാനിയ്ക്കുന്നില്ല..ആ നീണ്ട മുടിയുള്ള മനോഹരമായ ഒരു മാസം എനിക്ക് സമ്മാനിച്ചതിന് സാലി പ്രജിത്തിന് സൗഭാഗ്യ ഈ അവസരത്തില്‍ നന്ദി പറയുന്നുണ്ട്.

https://www.instagram.com/p/CbNF15CP66D/?utm_source=ig_web_copy_link

”തീര്‍ച്ചയായും നിങ്ങളിലേക്ക് ഞാന്‍ മടങ്ങി വരും. എന്റെ എക്സ്റ്റന്‍ഷന്‍ നീക്കം ചെയ്യുന്നതിനായി ഒരാളെ ആശുപത്രിയിലേക്ക് അയച്ച സാലിയെ ഞാന്‍ ഈ നിമഷം അഭിനന്ദിയ്ക്കുന്നു. ഒരു കസ്റ്റമര്‍ക്ക് വേണ്ടി ആരും ഇത്രയ്ക്ക് ഒന്നും ചെയ്യില്ല. നീ എന്റെ ഹൃദയം കീഴടക്കി”- എന്നും സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.