ചിത്രത്തിലെ ആറാമത്തെ ആളെ കണ്ടുപിടിക്കാമോ, ഭർത്താവിനൊപ്പമുള്ള ചിത്രവുമായി സൗഭാഗ്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ചിത്രത്തിലെ ആറാമത്തെ ആളെ കണ്ടുപിടിക്കാമോ, ഭർത്താവിനൊപ്പമുള്ള ചിത്രവുമായി സൗഭാഗ്യ!

sowbhagya new photos

കഴിഞ്ഞ ദിവസം ആണ് താൻ അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ വെങ്കിടേഷ് എത്തിയത്. പൂർണ്ണഗർഭിണി ആയ ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം സൗഭാഗ്യ പുറത്ത് വിട്ടത്. ഇപ്പോൾ സന്തോഷത്തിന്റെ നാലാം മാസം ആണെന്നുമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ അർജുനും തന്റെ വളർത്ത് മൃഗങ്ങൾക്കും ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. സൗഭാഗ്യയും അർജുനും ഇവരുടെ മൂന്ന് വളർത്ത് നായ്ക്കളുമാണ് ചിത്രത്തിൽ കാണുന്നത്. സത്യത്തിൽ ഞങ്ങളുടെ വീട്ടിലെ ആറ് അംഗങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. ആറാമത്തെ ആൾ ആരെന്നു കണ്ടുപിടിക്കാമോ എന്ന തലക്കെട്ടോടെയാണ് സൗഭാഗ്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ആറാമത്തെ ആൾ സൗഭാഗ്യയുടെ വയറ്റിൽ അല്ലെ എന്നാണു ആരാധകർ ചിത്രത്തിന് നൽകിയ കമെന്റുകൾ. എലീന പടിക്കൽ, സ്നേഹ ശ്രീകുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിന് കമെന്റുകളുമായി എത്തിയിരുന്നു.

തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുതിയ അതിഥിയെ സ്വീകരിക്കാനുള്ള ആവേശത്തിലും സന്തോഷത്തിലും ആണ് സൗഭാഗ്യയും അർജുനും. ഒരുവർഷം മുന്പാണ് ഇവർ വിവാഹിതർ ആയത് എങ്കിലും അന്ന് മുതൽ തന്നെ തങ്ങൾ കേൾക്കാൻ തുടങ്ങിയ ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ എന്നത് എന്നും വിശേഷം ആകുമ്പോൾ എല്ലാവരെയും അറിയിക്കാം എന്നും ഇരുവരും നേരുത്തെ തന്നെ പറഞ്ഞിരുന്നു.

Soubhagya about kids

Soubhagya about kids

നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.  താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ നിന്ന് താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. തങ്ങളുടെ ഡാൻസ് സ്കൂൾ ശരിയായി കൊണ്ട് പോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് തുറന്ന് പറഞ്ഞു അർജുനും എത്തിയിരുന്നു.

Trending

To Top