പുതുപുത്തൻ പരീക്ഷണങ്ങളുമായി സോഷ്യൽ മീഡിയിൽ വൈറലാകുന്ന മറ്റൊരു സേവ് ദി ഡേറ്റ് ചിത്രങ്ങൾ !

വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഓരോ ദമ്പതികളും ഇപ്പോൾ  ആദ്യം ചിന്തിക്കുന്നത് തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ എങനെ മനോഹരം ആക്കാം എന്നതാണ്. സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയിൽ പുതുപുത്തൻ പരീക്ഷണങ്ങളാണ് ഓരോ ദിവസവും കാണുവാൻ…

വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഓരോ ദമ്പതികളും ഇപ്പോൾ  ആദ്യം ചിന്തിക്കുന്നത് തങ്ങളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ എങനെ മനോഹരം ആക്കാം എന്നതാണ്. സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയിൽ പുതുപുത്തൻ പരീക്ഷണങ്ങളാണ് ഓരോ ദിവസവും കാണുവാൻ സാധിക്കുന്നത്. ചിലത് ഒക്കെ അതിര് കടക്കുമ്പോൾ മറ്റു ചിലത് ആളുകളെ അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്.  വേറിട്ട് നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്.

അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിങ്ങായിരിക്കുന്നത്. ലൂമിയർ വെഡിങ് കമ്പനി നടത്തിയ സൗമ്യ – സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. ഗോവയാണ് ലൊക്കേഷൻ.