‘സ്പീക്ക് അപ്പ്’ വനിതാ ദിനത്തിൽ കിടിലൻ പ്രേമേയവുമായൊരു ഹൃസ്വചിത്രം!

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആണ്. ഈ ദിവസത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു കിടിലൻ ഹൃസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സ്പീക്ക് അപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ബാലാജി ശർമ്മ ചിത്രത്തിൽ…

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആണ്. ഈ ദിവസത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു കിടിലൻ ഹൃസ്വ ചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സ്പീക്ക് അപ്പ് എന്നാണ് ചിത്രത്തിന്റെ പേര്. നടൻ ബാലാജി ശർമ്മ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. 2 മിനിറ്റ് 40 സെക്കൻഡുകൾ മാത്രം ദൈർഖ്യം ഉള്ള ഈ ഹൃസ്വ ചിത്രം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് സന്ദേശങ്ങൾ ആണ് ഓരോ സ്ത്രീയ്ക്കും നമ്മുടെ സംമൂഹത്തിനും നൽകുന്നത്. കാണികളെ ആവേശഭരിതർ ആക്കുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും മികച്ച അഭിപ്രായം ആണ് ഹൃസ്വ ചിത്രം നെടിക്ക്കൊണ്ടിരിക്കുന്നത്.

ബാലാജി ശർമ്മ, സ്റ്റെഫി മരിയ രാജു, ആദിത്യ സോണി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരിക്കുന്നത്. വിഷ്ണു ദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് അറേബ്യൻ ഫിലിംസ് ആണ്. ദി യൂഷ്വൽ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനൽ ആണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. തമർ  കെ വി ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരുൺ രാജ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈനിങ് ധനുഷ് നായർ ആണ്.

ചിത്രം കാണാം