സുധിയുടെ സ്പ്ലെന്‍ഡര്‍ ഇനി കുഞ്ചാക്കോയ്ക്ക് സ്വന്തം: വിഖ്യാത പ്രണയകഥയുടെ സ്മാരകം

മലയാള സിനിമ ഇന്‍ഡസ്ട്രി കണ്ട എക്കാലത്തെയും മികച്ച പ്രണയ കഥ പറഞ്ഞ സിനിമയാണ് ‘അനിയത്തി പ്രാവ്’. ചിത്രത്തില്‍ ഒരു ചുവപ്പ് സ്‌പ്ലെന്‍ഡര്‍ ബൈക്കുമോടിച്ച് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടംപടിച്ച കുഞ്ചാക്കോ നിത്യഹരിത ചോക്ലേറ്റ് നായകന്‍ പദവി സ്വന്തമാക്കി. കുഞ്ചാക്കോയ്ക്ക് ഒപ്പം സ്‌പ്ലെന്‍ഡര്‍ ബൈക്കിനോടുള്ള ആരാധനയും മലയാളികള്‍ക്കുള്ളില്‍ ഇതോടെ മൊട്ടിട്ടു.

1997ലാണ് അനിയത്തിപ്രാവ് റിലീസ് ചെയ്തത്. ജൂബിലി നിറവില്‍ അനിയത്തിപ്രാവ് നില്‍ക്കുമ്പോള്‍, ആ പഴയ സഹയാത്രികനെ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചന്‍.


’25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെണ്ടര്‍ ബൈക്ക് സുധിയുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യില്‍ തന്നെയായിരുന്നു. ഹോണ്ടയിലെ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയില്‍ തന്നെ ബൈക്ക് മെയിന്റൈന്‍ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാന്‍ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്’, കുഞ്ചാക്കോ പറയുന്നു. നിലവില്‍ ഷൂട്ടിങ് തിരക്കില്‍ കഴിയുന്ന താരം ആലപ്പുഴയിലെ വീട്ടില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ പഴയ കൂട്ടുകാരനുമൊത്ത് ഒരു റൈഡ് പോകാന്‍ തയ്യാറായി ഇരിക്കുകയാണ്.

Previous articleസെക്സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം എന്നിൽ ഉണ്ടാകാൻ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം !!
Next articleനടി ലെനയുമായി രൂപസാദൃശ്യമുണ്ടോ? പ്രായം 23ല്‍ കുറവാണോ? അഭിനയിക്കാന്‍ അവസരം