# ലോകകപ്പ് കിരീടം നേടി വിജയിച്ചാൽ ഇന്ത്യൻ വനിതാ ടീമിന് വൻ പാരിതോഷികം

- Link: https://ml.b4blaze.com/sports-news/bcci-to-reward-indian-womens-team-for-world-cup-win
- Published: 2025-11-01T17:14:44+05:30
- Author: Nandhu S

വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച്
കിരീടം നേടുകയാണെങ്കിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വൻ പാരിതോഷികം ലഭിക്കുമെന്ന
റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പ് കിരീടം ഉറപ്പാക്കിയാൽ ബിസിസിഐ ഏകദേശം ₹
125 കോടി രൂപ സമ്മാനമായി നൽകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ രോഹിത് ശർമ്മയുടെ
നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിനും ബിസിസിഐ ഇതേ തുക പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു.
പുരുഷ-വനിതാ ടീമുകൾക്ക് തുല്യവേതനം നൽകുന്ന നിലപാട് ബിസിസിഐ നേരത്തേ സ്വീകരിച്ചിട്ടുള്ളതിനാൽ,
വനിതാ ടീമിനും സമാനമായ സമ്മാനത്തുക ലഭിക്കുമെന്നതാണ് പ്രതീക്ഷ.
