ഇപ്പോഴത്തെ ഗായികമാർ സ്റ്റേജിൽ കയറുന്നത് വേറെ ചില ഉദ്ദേശങ്ങളുമായാണ്, ശ്രയ ഘോഷാലിനെതിരെ ആളുകൾ!

അന്യ ഭാഷ ഗായിക ആണെങ്കിൽ പോലും ശ്രയ ഘോഷാൽ മലയാളികളിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. മലയാളത്തിൽ ശ്രയ ഘോഷാൽ പാടിയ മുഴുവൻ ഗാനങ്ങളും വളരെ വലിയ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം…

Sraya Ghoshal News

അന്യ ഭാഷ ഗായിക ആണെങ്കിൽ പോലും ശ്രയ ഘോഷാൽ മലയാളികളിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. മലയാളത്തിൽ ശ്രയ ഘോഷാൽ പാടിയ മുഴുവൻ ഗാനങ്ങളും വളരെ വലിയ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ശബ്‍ദവും മലയാളം വാക്കുകളിൽ ഉള്ള സ്പുടതയും ആണ് താരത്തിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള കാരണം. പത്ത് വർഷങ്ങൾക്ക് മുകളിലായി മലയാളത്തിൽ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണ് ശ്രയ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മലയാളി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

Sraya Ghoshal 1
Sraya Ghoshal 1

അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ട് 2007 ൽ ആണ് ശ്രയ ഘോഷാൽ മലയാള ഗാന രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ വിടപറയുകയാണോ എന്ന ഗാനം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇതോടെ ഗാനം ആലപിച്ച ശ്രയ ഘോഷാലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച ഗാനങ്ങൾ ആണ് താരം ആലപിച്ചത്. എന്നാൽ ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആൺ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
Sraya Ghoshal 1
Sraya Ghoshal 1

ഒരു സ്റ്റേജ് ഷോയിൽ ശ്രയാ ഘോഷാൽ ഗാനം ആലപിക്കുന്നതിന്റെ വിഡിയോക്കെതിരെ ആണ് കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാളികൾ ആണ് താരത്തിനെതിരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. കുറച്ച് ഗ്ലാമറസ് വേഷമാണ് ശ്രേയ ഘോഷാൽ പാടുമ്പോൾ ധരിച്ചിരിക്കുന്നത്. താരത്തിന്റെ വസ്ത്ര രീതിയെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
താരത്തിന്റെ വസ്ത്രധാരണം ശരിയായ രീതിയിലല്ല, ഇങ്ങനെയാണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്, പുതിയ തലമുറയിലെ പാട്ടുകാർ പലരും തങ്ങളുടെ ശരീരം കാണിക്കാൻ ആണ് സ്റ്റേജിൽ കയറുന്നത് തുടങ്ങിയ കമെന്റുകൾ ആണ് വീഡിയോക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആയിരുന്നു ശ്രേയാഘോഷാൽ, എന്നാൽ ഈ വേഷം ധാരണ കണ്ടപ്പോൾ ആ ഇഷ്ടം അങ്ങോട്ട് പോയി എന്നൊക്കെയുമാണ് വിഡിയോയിൽ വരുന്ന കമെന്റുകൾ. എന്നാൽ തനിക്കെതിരെ ഉയർന്നു വരുന്ന ഇത്തരം ആരോപണങ്ങൾക്കെതിരെ ശ്രയ ഇത് വരെ പ്രതികരിച്ചിട്ടില്ല.