ആ ഒരു ഉദ്ദേശത്തോടെ അവർ അന്ന് ശ്രീദേവിയെയും ജയപ്രദയെയും മുറിയിൽ പൂട്ടിയിട്ടു!

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രീദേവി. എൺപതുകളിലെ തെന്നിന്ത്യൻ സിനിമയെ അടക്കി ഭരിച്ചിരുന്ന റാണി. ശേഷം ബോളിവുഡിലേക്ക് അരങ്ങേറിയ താരം കുറഞ്ഞ സമയം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്തു. അത്…

sreedevi and jayaprada

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്രീദേവി. എൺപതുകളിലെ തെന്നിന്ത്യൻ സിനിമയെ അടക്കി ഭരിച്ചിരുന്ന റാണി. ശേഷം ബോളിവുഡിലേക്ക് അരങ്ങേറിയ താരം കുറഞ്ഞ സമയം കൊണ്ട് തന്നെ ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്തു. അത് പോലെ തന്നെ ബോളിവുഡിനെ ഇളക്കി മറിച്ച നായികയായിരുന്നു ജയപ്രദയും. ഇരുവരും അതി മനോഹരമായ ക്ലാസ്സിക്കൽ ഡാൻസ് നർത്തകരും ആയിരുന്നു. ഇരുവരും ബോളിവുഡിലെ മുൻ നിര നായികമാർ ആയത് കൊണ്ട് തന്നെ മികച്ച വേഷങ്ങൾക്ക് വേണ്ടി രണ്ടുപേരും തമ്മിൽ കടുത്ത മത്സരങ്ങൾ ആയിരുന്നു. ആദ്യ മത്സരം ഇവരിൽ ആരാണ് ആദ്യം ബോളിവുഡിൽ എത്തുന്നത് യെന്നായിരുന്നു. ശ്രീദേവി ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി അറിയപെട്ടപ്പോൾ ജയപ്രദ ആകട്ടെ ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നായിക എന്നാണു ആരാധകർ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ നായികമാരിൽ തന്നെ ഏറ്റവും സുന്ദരമായ മുഖമുള്ള നായികയും ജയപ്രദ എന്നാണ് അറിയപ്പെട്ടിരുന്നത്.

വലിയ വലിയ പ്രൊജെക്ടുകൾക്ക് വേണ്ടി മത്സരിച്ച ഇരുവരും പതുക്കെ സൗഹൃദം മാറി വാശിയിൽ ഉള്ള മത്സരം ആയിരുന്നു. ഇരുവരും എട്ടോളം ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും പരസ്പ്പരം കണ്ടാൽ പോലും മിണ്ടാത്ത വിധത്തിൽ ഇരുവരും തമ്മിൽ ശത്രുത വളർന്നിരുന്നു. മക്‌സാദ് എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്നതിന് ഇടയിൽ ആണ് ഇരുവരുടെയും ശത്രുത വർത്തിച്ചത്. രാജേഷ് ഖന്നയും ജിതേന്ദ്രയും ആണ് ചിത്രത്തിൽ നായകന്മാരായി എത്തിയത്. ഇരുവരുടെയും സ്വകാര്യമായ ശത്രുത ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു പുറം ലോകം അറിയുന്നത്. കാരണം വസ്ത്രധാരണത്തിന്റെ പേരിൽ ഇരുവരും കോസ്റ്റും ഡിസൈനറുമായി വഴക്കിടുകയുണ്ടായി. ഒരാൾക്ക് മറ്റൊരാളേക്കാൾ മികച്ച വസ്ത്രങ്ങൾ നൽകുന്നു എന്നാണ് വഴക്കിന്റെ കാരണം. അങ്ങനെ സെറ്റിൽ ഉള്ള മറ്റു അംഗങ്ങൾ ഇടപെട്ട് വഴക്ക് ഒതുക്കി തീർക്കുകയായിരുന്നു.

ഇതോടെ രാജേഷ് ഖന്നയും ജിതേന്ദ്രയും ഇരുവരുടെയും വഴക്ക് അവസാനിപ്പിക്കാൻ ഒരു ശ്രമം നടത്തി. ഷൂട്ടിങ് കഴിഞ്ഞു ഇരുവരും മേക്കപ്പ് റൂമിൽ കയറിയപ്പോൾ മുറി പുറത്ത് നിന്നും പൂട്ടി. ഏകദേശം എട്ട് മണിക്കൂർ ആണ് ഇരുവരെയും ഒന്നിച്ച് റൂമിൽ അടച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് അനക്കം ഒന്നും കേൾക്കാഞ്ഞതോടെ പരിഭ്രമപ്പെട്ട ഇരുവരും മുറി തുറന്നപ്പോൾ മുറി പൂട്ടുന്നതിനു മുൻപ് എവിടെയാണോ ഇരുവരും നിന്നിരുന്നത് അവിടെ തന്നെ അപ്പോഴും നിൽക്കുന്നതാണ് കണ്ടത്. ഇങ്ങനെ ഇരുവരുടെയും വഴക്ക് അവസാനിപ്പിക്കാൻ പലരും ശ്രമിച്ചു നിരാശപ്പെടുകയായിരുന്നു.