ഊതി പെരുപ്പിക്കാൻ ഇതെന്താ ബലൂൺ ആണോ, ശ്രീജ നായരുടെ പോസ്റ്റ് വൈറൽ ആകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഊതി പെരുപ്പിക്കാൻ ഇതെന്താ ബലൂൺ ആണോ, ശ്രീജ നായരുടെ പോസ്റ്റ് വൈറൽ ആകുന്നു!

അടുത്തിടെയാണ് അശ്വതി ശ്രീകാന്ത് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് വളരെ മോശമായി ഒരാൾ കമെന്റ് ചെയ്തത്. ഈ കമെന്റ് കണ്ടു പേടിച്ചിരിക്കാനോ കമെന്റ് ഡിലീറ്റ് ചെയ്യാനോ അശ്വതി തയാർ അല്ലായിരുന്നു. അയാൾ പറഞ്ഞത് ഭാഷയിൽ തന്നെ കൃത്യമായ മറുപടി അയാൾക്ക് കൊടുക്കാനും അശ്വതി മറന്നില്ല. അയാളുടെ കമെന്റും അശ്വതിയുടെ മാസ്സ് മറുപടിയും കൂടി ആയപ്പോഴേക്കും ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് പ്രചരിച്ചത്. നിരവധി പേരാണ് അശ്വതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നത്. തൻറെ ഒറിജിനൽ പ്രൊഫൈലിൽ നിന്നാണ് അയാൾ കമെന്റ് ചെയ്തിരിക്കുന്നത് എന്നതാണ് ഇതിലെ പ്രാധാന്യ കാര്യം. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കമെന്റ് ചെയ്തവൻ മാപ്പ് പറഞ്ഞുകൊണ്ടും എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു യുവതി അശ്വതിയെ വിമർശിച്ച് കൊണ്ട് എത്തിയിരുന്നു. വസ്ത്രധാരണം ശരിയല്ലാത്തത് കൊണ്ടാണ് ഇത് പോലെയുള്ള കമെന്റുകൾ കേൾക്കുന്നത് എന്നാണ് ആ യുവതി പറഞ്ഞത്.

“ഇല്ലാത്ത സാദനം ഊതി പെരുപ്പിച്ച് അതും തുറന്ന് കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ ഒരു ബന്ധവും ഇല്ല. ആണുങ്ങളെ സൃഷ്ട്ടിച്ചത് ആ രൂപത്തിൽ ആണ് എന്നുള്ളത് കൊണ്ട് പെണ്ണ് ഉള്ളത് ഒരു ഷാൾ കൊണ്ട് മറച്ച് നടന്ന കാലം ഉണ്ടായിരുന്നു കുറച്ച് മുൻപ് വരെ. ഇന്ന് വില കൂടിയ പൂട്ടി തേച്ച് ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞു നിന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരും” എന്നാണ് യുവതി പറഞ്ഞത്.യുവതിയുടെ ഈ കമെന്റിനോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീജ നായർ. ശ്രീജയുടെ വാക്കുകൾ ഇങ്ങനെ,

“അതെ… ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്. വേണ്ടാതീനം കാണിച്ചാൽ വീട്ടിലിരിക്കുന്ന അമ്മമാർ ഉൾപ്പെടെയുള്ള പെണ്ണുങ്ങൾ തുമ്മി തുമ്മി പണ്ടാരമടങ്ങും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വാൽക്കഷണം : ഊതി പെരുപ്പിക്കാൻ ഇതെന്താ ബലൂൺ ആണോ” എന്നാണ് ശ്രീജ ചോദിച്ചിരിക്കുന്നത്.

Trending

To Top
Don`t copy text!