വെളിയിൽ വെച്ചൊക്കെ കാണുമ്പോൾ ആളുകൾ ഓടിവന്നു അങ്ങനെ ചോതിക്കുമായിരുന്നു!

രതിനിർവ്വേദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രീജിത്ത് വിജയ്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് എത്തിയ താരത്തിന് വലിയ രീതിയിൽ ഉള്ള ജനപ്രീതിയാണ് ഉണ്ടായത്. ഇപ്പോൾ അടുത്തിടെ ഏഷ്യാനെറ്റിൽ…

sreejith about serial

രതിനിർവ്വേദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രീജിത്ത് വിജയ്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് എത്തിയ താരത്തിന് വലിയ രീതിയിൽ ഉള്ള ജനപ്രീതിയാണ് ഉണ്ടായത്. ഇപ്പോൾ അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് താരം വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അധികം വൈകാതെ താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പ്രേക്ഷകരെ നിരാശർ ആക്കികൊണ്ടാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീജിത്ത്. ശ്രീജിത്തിന്റെ വാക്കുകൾ ഇങ്ങനെ,

സിനിമയുടെ സീരിയലും തമ്മിൽ വളരെ വലിയ വ്യത്യാസം ഉണ്ട്. സിനിമയിൽ സ്ക്രിപ്റ്റ് നേരുത്തെ തരും. അത് കണ്ടു പഠിക്കാനുള്ള സമയം നമുക്ക് കിട്ടും. എന്നാൽ സീരിയലിൽ അങ്ങനെ അല്ല. അന്ന് അന്നുള്ള സ്ക്രിപ്റ്റ് അന്ന് അന്നാണ് കിട്ടുക. പിന്നെ ദിവസവും പോകണം. ആദ്യമൊക്കെ കുഴപ്പമില്ലാതെ പോകും. ഒരു പത്തിരുന്നൂറ്‌ എപ്പിസോഡ് ആകുമ്പോഴേക്കും ബോർ അടിക്കാൻ തുടങ്ങും. അത് പോലെ തന്നെ കഥയും വ്യത്യസ്തമാണ്. കുറച്ചൊക്കെ ഡ്രാമ സ്റ്റൈലിൽ ചെയ്താലേ കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെടുകയുള്ളു. വീട്ടമ്മമാർ അല്ലെ കൂടുതലും കാണുന്നത്. അവരുടെ സന്തോഷം അതാണ്.

കുടുംബവിളക്കിൽ അഭിനയിക്കുന്ന സമയത്ത് സൂപ്പര്മാര്ക്കെറ്റിൽ ഒക്കെ പോകുമ്പോൾ ആളുകൾ ഓടി വന്നു ചോദിക്കും, എന്നാലും അമ്മമാരോട് ഇങ്ങനൊക്കെ പെരുമാറാൻ കൊള്ളാമോ, അമ്മയോട് ഒട്ടും സ്നേഹം ഇല്ലേ എന്നൊക്കെ. അവരുടെ വിചാരം നമ്മുടെ യഥാർത്ഥ സ്വഭാവമാണ് നമ്മൾ സീരിയലിൽ കൂടി കാണിക്കുന്നത് എന്നാണ്. അപ്പോൾ ഞാൻ പറയും എന്റെ പൊന്നു ചേച്ചി അത് എന്റെ കഥാപാത്രം ആണ്. എന്റെ ‘അമ്മ വീട്ടിൽ ഉണ്ട്. അമ്മയെ എനിക്ക് ജീവനാണ് എന്നൊക്കെ. അപ്പോൾ അവർ ചിരിച്ച് കൊണ്ട് പോകും.