Current Affairs

വാവ സുരേഷിനെ വിമര്‍ശിക്കുന്നവര്‍ ഇതൊന്ന് വായിക്കൂ..!! വൈറലായ കുറിപ്പ്!

കേരളക്കരയെ വീണ്ടും ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു പ്രിയപ്പെട്ട വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു എന്നത്. ഇന്നും ആരോഗ്യനിലയില്‍ നേരിയ പുരോഗതി മാത്രമായി ആശുപത്രിയില്‍ തുടരുകയാണ് അദ്ദേഹം. വാവ സുരേഷ് ഉയര്‍ത്തെഴുന്നേറ്റ് വരാനായി പ്രാര്‍ത്ഥിക്കുകയാണ് മലയാളികള്‍. അതേസമയം, വാവ സുരേഷിന്റേത് അശാസ്ത്രീയപരമായ പാമ്പുപിടിത്തമാണെന്ന് വിമര്‍ശിച്ചും ഒരു വിഭാഗം രംഗത്തുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ വാവ സുരേഷിനെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.

വാവ സുരേഷെന്ന പരോപകാരിയെ ആണ് ശ്രീജിത്ത് പണിക്കര്‍ തന്റെ കുറിപ്പിലൂടെ തുറന്ന് കാട്ടുന്നത്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം… ഒരു രാത്രിയില്‍ ഞാന്‍ വിളിച്ചപ്പോള്‍ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയില്‍ സഞ്ചരിച്ചു വന്നവനാണ്. ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാന്‍ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതുകൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടോയ്ക്ക് ചേട്ടന്‍ വട്ടം ചാടി നിന്ന് അതില്‍നിന്ന് പിടിച്ചിറക്കി തിരികെ വീട്ടില്‍ കയറ്റി വാതില്‍ക്കല്‍

തടഞ്ഞുനിന്ന് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് എത്രയോ പേര്‍ക്ക് വേണ്ടി സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗ്ഗങ്ങളെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷെ നിലവിലെ മാര്‍ഗ്ഗങ്ങളില്‍ 100% സക്‌സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികള്‍ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാന്‍ കഴിയൂ. പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്‌നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്.

‘ആരാണ് വാവ സുരേഷ്’ എന്നൊരാള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്. അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേര്‍ക്കാന്‍. വേഗം സുഖപ്പെടാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

 

Recent Posts

‘മാളികപ്പുറം…. നല്ല ചേരുവകള്‍ നല്ല പാകത്തില്‍ ചേര്‍ത്ത നല്ലൊരു വിഭവം’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…

3 hours ago

ക്രിസ്റ്റഫറിനെ തകര്‍ക്കുകയെന്ന് ലക്ഷ്യം; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം

'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…

4 hours ago

വിന്‍സി- ഉണ്ണി ലാലു ചിത്രം രേഖ തിയേറ്ററുകളിലെത്തുന്നു

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…

5 hours ago