‘മടിയിൽ കനമില്ലാത്തവന് വഴിയിൽ ആരെ ഭയക്കാൻ’ ശ്രീജിത്ത് പെരുമന

നടിയെ ആക്രമിച്ച കേസ്, ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസ് എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും സര്‍ക്കാര്‍ മാറ്റുന്നത്. കോടതി വിമര്‍ശനങ്ങളും അഭിഭാഷക സംഘടനകള്‍ ആഭ്യന്തര…

നടിയെ ആക്രമിച്ച കേസ്, ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസ് എന്നിവയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും സര്‍ക്കാര്‍ മാറ്റുന്നത്. കോടതി വിമര്‍ശനങ്ങളും അഭിഭാഷക സംഘടനകള്‍ ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയുമാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ഒരുപാട് സുഹൃത്തുക്കള്‍ അറിയിക്കുന്നു. അവരോടായി പറയട്ടെ, ക്രൈംബ്രാഞ്ച് മേധാവിയുടെ ഈ കേസിലെ ഇടപെടലും ബാലചന്ദ്രകുമാറുമായുള്ള ബന്ധവുമെല്ലാം എട്ടാം പ്രതി രേഖമൂലം ബഹു ഹൈക്കോടതിയെയും, സംസ്ഥാന ഡീജിപിയെയും അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള മാറ്റം ദിലീപല്ല നടപ്പാക്കിയത്, സര്‍ക്കാരാണ്. ദിലീപിനെതിരെ നിരവധി അനവധി ഹര്‍ജിജികളുമായി എന്നും കോടതിയിലെത്തുന്ന അതേ സര്‍ക്കാര്‍ എട്ടാം പ്രതിയെ സംബന്ധിച്ച് ശ്രീജിത്ത് എന്നല്ല സിബിഐ യോ ഇന്റര്‍പോളോ വരണം എന്നാണ് ആഗ്രഹം.. ആവശ്യമെന്നും ശ്രീജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ഒരുപാട് സുഹൃത്തുക്കൾ അറിയിക്കുന്നു. അവരോടായി പറയട്ടെ,
ക്രൈംബ്രാഞ്ച് മേധാവിയുടെ ഈ കേസിലെ ഇടപെടലും ബാലചന്ദ്രകുമാറുമായുള്ള ബന്ധവുമെല്ലാം എട്ടാം പ്രതി രേഖമൂലം ബഹു ഹൈക്കോടതിയെയും, സംസ്ഥാന ഡീജിപിയെയും അറിയിച്ചിട്ടുണ്ട്.
ഇപ്പോഴുള്ള മാറ്റം ദിലീപല്ല നടപ്പാക്കിയത്, സർക്കാരാണ്. ദിലീപിനെതിരെ നിരവധി അനവധി ഹർജിജികളുമായി എന്നും കോടതിയിലെത്തുന്ന അതേ സർക്കാർ
എട്ടാം പ്രതിയെ സംബന്ധിച്ച് ശ്രീജിത്ത്‌ എന്നല്ല സിബിഐ യോ ഇന്റർപോളോ വരണം എന്നാണ് ആഗ്രഹം.. ആവശ്യം.. അങ്ങനെയുള്ളപ്പോൾ മടിയിൽ കനമില്ലാത്തവന് വഴിയിൽ ആരെ ഭയക്കാൻ..
അന്നും ഇന്നും എട്ടാം പ്രതിയുടെ ആവശ്യം കേസിലെ വിചാരണ, കോടതിയിൽ നടത്തണം, ആൾക്കൂട്ട വിചാരണയോ മാധ്യമ വിചാരണയോ പാടില്ല എന്നത് മാത്രമാണ്.
പുതിയ ക്രൈംബ്രാഞ്ച് മേധാവിക്കും, പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ആശംസകൾ..
ഇരക്കും, ഇരയാക്കപ്പെട്ടവർക്കും നീതി ലഭിക്കട്ടെ, യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ
അഡ്വ ശ്രീജിത്ത്‌ പെരുമന