‘മമ്മൂട്ടിയും, മോഹന്‍ലാലും ഇരയായ പെണ്‍കുട്ടിയെ പിന്തുണച്ചാല്‍ മാത്രം പോര’ ശ്രീജിത്ത് പെരുമന

മമ്മൂട്ടിയും, മോഹന്‍ലാലും ഇരയായ പെണ്‍കുട്ടിയെ പിന്തുണച്ചാല്‍ മാത്രം പോരാ എട്ടാം പ്രതി ദിലീപിനെ ആള്‍കൂട്ട/മാധ്യമ വിചാരണയുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയായി പ്രഖ്യാപിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്തണം എന്ന സൊ കോള്‍ഡ് ‘പു’രോഗമന’ ഫത്വയ്ക്ക് കയ്യടിക്കാന്‍ തത്കാലം സൗകര്യപ്പെടില്ലെന്ന്…

മമ്മൂട്ടിയും, മോഹന്‍ലാലും ഇരയായ പെണ്‍കുട്ടിയെ പിന്തുണച്ചാല്‍ മാത്രം പോരാ എട്ടാം പ്രതി ദിലീപിനെ ആള്‍കൂട്ട/മാധ്യമ വിചാരണയുടെ അടിസ്ഥാനത്തില്‍ കുറ്റവാളിയായി പ്രഖ്യാപിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്തണം എന്ന സൊ കോള്‍ഡ് ‘പു’രോഗമന’ ഫത്വയ്ക്ക് കയ്യടിക്കാന്‍ തത്കാലം സൗകര്യപ്പെടില്ലെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്വക്കേറ്റിന്റെ പ്രതികരണം.

നിർഭയ ദിനത്തിലേ സ്റ്റേറ്റ് കൊലപാതകവും, ദിലീപിന്റെ ജീവനുവേണ്ടിയുള്ള ആൾകൂട്ട ദാഹവും 👉
മമ്മൂട്ടിയും, മോഹൻലാലും ഇരയായ പെൺകുട്ടിയെ പിന്തുണച്ചാൽ മാത്രം പോരാ എട്ടാം പ്രതി ദിലീപിനെ ആൾകൂട്ട/മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ കുറ്റവാളിയായി പ്രഖ്യാപിച്ച് സമൂഹത്തിൽ ഒറ്റപ്പെടുത്തണം എന്ന സൊ കോൾഡ് “പു’രോഗമന” ഫത്വയ്ക്ക് കയ്യടിക്കാൻ തത്കാലം സൗകര്യപ്പെടില്ല.
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുള്ള മനുഷ്യരായ എല്ലാവരും അതിക്രൂരമായി ആക്രമിക്കപ്പെട്ട ആ പെൺകുട്ടിയോടൊപ്പമാണ് എന്നതാണ് യാഥാർഥ്യം.
എന്നാൽ “അവളോടൊപ്പം” എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കേണ്ടി വരുന്ന ആളുകളിൽ ചിലരെങ്കിലും ഇരയുടെ നീതിക്കായി ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരൊന്നുമല്ല മറിച്ച് എട്ടാം പ്രതിയുടെ ചോരക്കായി ദാഹിക്കുന്നവരാണ് എന്ന് പറയാതെ വയ്യ…
കോടതികളിൽ വിശ്വസിക്കാതെ, വിചാരണയെ അംഗീകരിക്കാതെ ആൾക്കൂട്ട നീതിക്കായി അലമുറയിടുന്നവർ ജനാധിപത്യത്തിൽ എന്ത് പുരോഗമാനവും, സംസ്കാരവുമാണ് മുന്നോട്ട് വെക്കുന്നത്?
പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മനുഷ്യരെ കൊല്ലുകയും, ജയിലിലടയ്ക്കുകയുംചെയ്യുന്ന ഇടപാടിന്റെ പേര് ജനാധിപത്യം എന്നല്ല ഫാസിസം എന്നാണ്..
രാജ്യത്തിനെതിരെ യുദ്ധം ചെയ്ത പാക് ഭീകരൻ അജ്മൽ കസബിനു നീതിയുക്ത വിചാരണ ലഭിച്ചില്ലെന്ന് സുപ്രീംകോടതിയിൽ കസബിനു വേണ്ടി നിയമിക്കപ്പെട്ട അമിക്കസ് ക്യുറി രാജു രാമചന്ദ്രൻ അറിയിച്ച രാജ്യമാണ് നമ്മുടേത്.
രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാനുള്ള ഭീകരരുടെ ഗൂഢാലോചനയില് കസബ് പങ്കാളി ആയിരുന്നില്ലെന്നും ജസ്റ്റീസുമാരായ അല്താഫ് ആലവും സി.കെ. പ്രസാദും അടങ്ങുന്ന രണ്ടംഗ ബെഞ്ച് മുമ്പാകെ രാജു രാമചന്ദ്രന് ബോധിപ്പിച്ചു. 302-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല് പോലും അത് രാജ്യത്തിനെതിരെ നടന്ന യുദ്ധത്തിന് പിറകില് നടന്ന ഗൂഢാലോചനയില് പങ്കുണ്ട് എന്നതിന്റെ തെളിവല്ലെന്നും രാമചന്ദ്രന് സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.
കസബിനെതിരായ കുറ്റങ്ങള് സംശയാതീതമായി തെളിയുക്കുന്നതിലും പ്രോസിക്യൂഷന് പരാജയപ്പെട്ടു. വിചാരണ സമയത്ത് തന്റെ ഭാഗം വാദിക്കുന്നതിന് കസബിന് അഭിഭാഷകനെ ഏര്പ്പെടുത്തി നല്കിയില്ലെന്ന കസബിന്റെ പരാതി നിലനില്ക്കുന്നതാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
അതായത് പിന്നീട് രാജ്യം വധശിക്ഷ നടപ്പിലാക്കിയ പാകിസ്ഥാൻ തീവ്രവാദിയായ കൊടും കുറ്റവാളിക്ക് വധ ശിക്ഷ വിധിച്ചിട്ട്‌ പോലും ഓരോ കുറ്റവും സംശയാതീതമായി തെളിയണം അല്ലെങ്കിൽ അയാളെ ആ കുറ്റത്തിന് കുറ്റവാളിയായി കാണാൻ സാധിക്കില്ല എന്ന് നിലപാടെടുത്ത പരമപ്രധാന ഭരണഘടനാ മനുഷ്യാവകാശമുള്ള നടാണ് നമ്മുടേത്.
ആ നാട്ടിലാണ് പട്ടാപകൽ ഒരു പെൺകുട്ടിയെ അതിക്രൂരമായി ആക്രമിച്ച സ്ഥിര കുറ്റവാളികളായ നാല് നൊട്ടോറിയസ് ക്രിമിനലുകളുടെ മൊഴികളും, കത്തും, ടവർ ലൊക്കേഷനും, ഓഡിയോ ക്ലിപ്പുമായി ആൾക്കൂട്ടവും, മാധ്യമങ്ങളും പ്രോസിക്കൂഷനുമെല്ലാം കോടതി വിചാരണ അവസാനിക്കും മുൻപ് ഒരു പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിച്ച് സാമൂഹികമായി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് എന്നത് അത്ര നിസാരകാര്യമല്ല.
അതുകൊണ്ടുതന്നെ ഇരക്ക് നീതി എന്നതിനോടൊപ്പം യഥാർത്ഥ കുറ്റവാളിക്ക് മാതൃകാപരമായ കടുത്ത ശിക്ഷ എന്നതാണ് സ്ഥായിയായ നിലപാട്.