തനിക്ക് ഒരു രോഗമുണ്ട്, അന്ന് മരുന്ന് കഴിച്ചിട്ടില്ലായിരുന്നു!! അതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്!!! കുറ്റസമ്മതം നടത്തി ശ്രീജിത്ത് രവി

കുട്ടികള്‍ക്ക് നേരേ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ കുറ്റസമ്മതം നടത്തി നടന്‍
ശ്രീജിത്ത് രവി. കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്തത്. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, കേസില്‍ നടന്‍ കുറ്റസമ്മതവും നടത്തി. തനിക്ക് ഒരു രോഗമുണ്ടെന്നും അതാണ് നഗ്‌നതാ പ്രദര്‍ശനം നടത്താനുള്ള കാരണമെന്നും ശ്രീജിത്ത് രവി പറഞ്ഞു.
അതിനുള്ള മരുന്ന് കഴിക്കാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടാണെന്നും നടന്‍ പോലീസിന് മൊഴി നല്‍കി.

മാത്രമല്ല, ക്രൂരതയ്ക്ക് ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഇന്ന് രാവിലെയാണ് നടനെ അറസ്റ്റ് ചെയ്തത്.

പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസിനാധാരം.

അതേസമയം, ശ്രീജിത് രവി പരാതിക്കാരായ കുട്ടികള്‍ക്കു നേരെ നേരത്തെയും നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നതായി രക്ഷിതാക്കള്‍ ആരോപിച്ചു. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് കുടുംബം പരാതി നല്‍കിയത്.

ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദര്‍ശനം നടത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന് ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്. കുട്ടികള്‍ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാര്‍ ഇവിടെ തന്നെ എത്തിയെന്നും രക്ഷിതാക്കളും ഉറപ്പിച്ചിട്ടാണ് പരാതി നല്‍കിയത്.

Previous article‘ഭാഷ സിനിമയുടെ അതിര്‍വരമ്പല്ല, എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ കാണൂ’; നിത്യ മേനോന്‍
Next articleവളരെ പേടിച്ചാണ് ഈ സിനിമ ഷൂട്ട് ചെയ്തത്! ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് സൗബിന്‍ ഷാഹിര്‍