രതിചേച്ചിയെ കാണാൻ വേണ്ടി ബന്ധുക്കൾ എല്ലാം കാത്തിരുന്നു, എന്നാൽ ശ്വേതാ മേനോൻ വന്നില്ല!

രതിനിർവ്വേദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രീജിത്ത് വിജയ്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് എത്തിയ താരത്തിന് വലിയ രീതിയിൽ ഉള്ള ജനപ്രീതിയാണ് ഉണ്ടായത്. ഇപ്പോൾ അടുത്തിടെ ഏഷ്യാനെറ്റിൽ…

sreejith vijay about shwetha menon

രതിനിർവ്വേദം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ശ്രീജിത്ത് വിജയ്. പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് എത്തിയ താരത്തിന് വലിയ രീതിയിൽ ഉള്ള ജനപ്രീതിയാണ് ഉണ്ടായത്. ഇപ്പോൾ അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുടുംബവിളക്ക് എന്ന പരമ്പരയിൽ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് താരം വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അധികം വൈകാതെ താരം പരമ്പരയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പ്രേക്ഷകരെ നിരാശർ ആക്കികൊണ്ടാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ രതിനിർവേദത്തെ കുറിച്ചും ശ്വേതാ മേനോനെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

പ്രേക്ഷകർ രണ്ടാമതും പപ്പുവിനെ സ്വീകരിച്ചതിൽ വലിയ സന്തോഷം ഉണ്ട്. പ്രേഷകരുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ സപ്പോർട് ഉണ്ടാകുമെന്നു ഒരിക്കലും കരുതിയത് അല്ല. ശ്വേതാ ചേച്ചിയെ ഇടയ്ക്ക് പല സ്ഥലങ്ങളിൽ വെച്ചും പിന്നീടും കണ്ടിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം ആണ്. ഇൻസ്റ്റയിലും മറ്റും മെസ്സേജുകൾ അയക്കുകയും ഒക്കെ ചെയ്യുകയും ചെയ്യും. എന്റെ കല്യാണത്തിനും ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. വരാമെന്നു പറയുകയും ചെയ്തിരുന്നു. എന്റെ ബന്ധുക്കൾ എല്ലാം വിവാഹത്തിന് രതി ചേച്ചിയെ കാണാമെന്നു കരുതി ഒരുപാട് സന്തോഷിച്ച് ഇരിക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് ചേച്ചി എന്തോ പ്രോഗ്രാമുമായി വിദേശത്തോ മറ്റോ ആയിരുന്നു.

വരാൻ കഴിഞ്ഞില്ലെങ്കിലും ആ ദിവസം ഞങ്ങൾ രണ്ടുപേരെയും ചേച്ചി അനുഗ്രഹിച്ചിരുന്നു. അർച്ചന നമ്പ്യാർ ആണ് ശ്രീജിത്തിന്റെ ഭാര്യ. വളരെ അവിചാരിതമായി കണ്ടുമുട്ടിയ ഇരുവരും പതിയെ പ്രണയത്തിൽ ആകുകയായിരുന്നു. പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇപ്പോൾ സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് ശ്രീജിത്തും അർച്ചനയും.