കുടുംബവിളക്കിൽ നിന്ന് പിന്മാറിയ ശ്രീജിതത്ത് ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും…

Sreejith VIjay news

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്.

Kudumbavilakku serial actors daily salary
Kudumbavilakku serial actors daily salary

കഥാപാത്രങ്ങള്‍ ആയെത്തുന്ന താരങ്ങളുടെ പിന്മാറ്റം ഇപ്പോള്‍ പരമ്ബരയില്‍ തുടര്‍കഥ ആയി മാറിയിരിക്കുകയാണ്. രുപത്തി മൂന്നാം തീയതിയിലെ എപ്പിസോഡ് മുതല്‍ അനിരുദ്ധ് ആയി എത്തിക്കൊണ്ടിരുന്നു പ്രിയ നടന്‍ ശ്രീജിത്തിന്റെ പിന്മാറ്റ വാര്‍ത്തയാണ് പ്രേക്ഷകര്‍ കണ്ടത്. ശ്രീജിത്ത് ക്വാറന്റൈനില്‍ ആണെന്നും, ഇനി മുതല്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആനന്ദ് എന്ന നടന്‍ ആകും എന്നുമാണ് സീരിയല്‍ സംഘാടകര്‍ പറഞ്ഞത്.
സീരിയലിൽ നിന്ന് പോയെങ്കിലും ശ്രീജിത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപ്പര്യമാണ് ഉള്ളത്.  ദുബായിൽ താമസിച്ചിരുന്ന ശ്രീജിത്ത് പരമ്പരയുടെ ബന്ധപ്പെട്ടാണ് കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ താരത്തിന് ഷൂട്ടിങ്ങിനായി വരാൻ കഴിയാതെ വരുകയായിരുന്നു. ഇപ്പോള്‍ ദുബായിലുള്ള ശ്രീജിത്ത്,  കഴിഞ്ഞ ദിവസം സിനിമ താരം മീര നന്ദനും ഒത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് താരത്തിന്റെ വിശേഷങ്ങൾ തിരക്കിയെത്തിയത്. കുടുംബവിളക്കിലേയ്ക്ക് വീണ്ടും എത്തുമോ എന്നാണ് പൂരിഭാഗം പ്രേക്ഷകർക്കും അറിയേണ്ടിയിരുന്നത്. എന്നാൽ പ്രേഷകരുടെ ആ ചോദ്യത്തിന് ശ്രീജിത്ത് മറുപടി ഒന്നും നൽകിയില്ല. ദുബായിൽ മറ്റ് ഷൂട്ടിങ്ങുകളുടെ തിരക്കിലാണ് താരമെന്നും വാർത്തകൾ വരുന്നുണ്ട്.
സീരിയലിലെ കേന്ദ്രകഥാപാത്രമായ സുമിത്രയുടെ മൂത്ത മകനായാണ് ശ്രീജിത്ത് പരമ്പരയിൽ എത്തിയിരുന്നത്. അനിരുദ്ധ് എന്ന കഥാപാത്രത്തെയായിരുന്നു ശ്രീജിത്ത് അവതരിപ്പിച്ചിരുന്നത്. അമ്മയോട് അധികം താൽപ്പര്യം ഇല്ലാത്ത, എന്നാൽ അച്ഛനോട് സ്നേഹമുള്ള മകനെയാണ് ശ്രീജിത്ത് അനിരുദ്ധിലൂടെ അവതരിപ്പിച്ചത്. തെന്നിന്ത്യൻ സിനിമ താരം മീര വാസുദേവ് ആണ് പരമ്പരയിൽ സുമിത്രയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ രംഗത്തെ താരങ്ങളെ പരമാവധി പരമ്പരയിൽ ഉൾപ്പെടുത്താൻ പാരമ്ബരയുടെ പിന്നണി പ്രവർത്തകർ പരമാവധി ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ പരമ്പര ഇറങ്ങിയ നാൾ മുതൽ ഇന്ന് വരെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പരയുടെ സ്ഥാനം.