സീരിയൽ നടി ആയതിനാൽ എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി ശ്രീകല !!

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീകല. ഇപ്പോൾ ശ്രീകലക്ക് രണ്ടാമത് ഒരു കുഞ്ഞുകൂടി ജനിച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു മകളാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂകെയിലാണ് താരം ഇപ്പോൾ.…

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രീകല. ഇപ്പോൾ ശ്രീകലക്ക് രണ്ടാമത് ഒരു കുഞ്ഞുകൂടി ജനിച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു മകളാണ് ഇപ്പോൾ ജനിച്ചിരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും ഒപ്പം യൂകെയിലാണ് താരം ഇപ്പോൾ. ഇപ്പോൾ സീരിയൽ നടി ആയതിനാൽ എന്നെ സിനിമയിൽ നിന്നും ഒഴിവാക്കി എന്ന് തുറന്ന് പറയുകയാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

സീരിയൽ വേഷങ്ങളിൽ തിളങ്ങിയ എന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയതിൽ വിഷമം ഉണ്ട്. പൃഥ്വിരാജ് സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ പിറന്ന ഉറുമി എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷമാണെങ്കിലും അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്. ഈ സിനിമയിൽ എന്റെ ഷോർട് എടുത്ത ശേഷം സന്തോഷ് ശിവന്‍ നൽകിയ പിന്തുണയും അഭിനന്ദനവും എന്നിൽ ഏറെ ആത്മ വിശ്വാസം ഉണ്ടാക്കി.

സിനിമ എന്റെ ഒരു സ്വപ്നമായതിനാൽ ഞാൻ അതിനെ ഒരു തുടക്കമായി കരുതി. എന്നാൽ പിന്നീട് പ്രധാനപ്പെട്ട ഒരു റോൾ കിട്ടേണ്ടി ഇരുന്ന ഒരു വലിയ സിനിമയിൽ നിന്നും എന്നെ ഒഴിവാക്കി. അതെന്താണെന്ന് അന്യൂഷിച്ചപ്പോൾ സീരിയലിൽ അഭിനയിക്കുന്ന വെക്തി ആയതിനാലാണെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ സിനിമയോ സീരിയലോ ഏത് മേഖല ആയാലും അഭിനയം അല്ലെ നോക്കേണ്ടത് എന്ന് ശ്രീകല പറയുന്നു.