അഡ്ജസ്റ്റ് ചെയ്യാൻ പറയാൻ താൻ ആരാ? എന്റെ കൂട്ടുകാരനോ സ്വജാതിയോ ആണോ?

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ചും പെട്ടന്നുള്ള ദേക്ഷ്യത്തെ കുറിച്ചും പല സംവിധായകരും സഹതാരങ്ങളും മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിയിൽ നിന്ന് ഉണ്ടായ ഒരു അനുഭവം തുറന്ന്…

sreekumar about mammootty

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ചും പെട്ടന്നുള്ള ദേക്ഷ്യത്തെ കുറിച്ചും പല സംവിധായകരും സഹതാരങ്ങളും മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ മമ്മൂട്ടിയിൽ നിന്ന് ഉണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ പി ശ്രീകുമാർ.

കൈയ്യും തലയും പുറത്തിടരുത് എന്ന പി ശ്രീകുമാർ സംവിധാനം നിർവ്വഹിച്ച സിനിമയ്ക്കായി മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കാന്‍ പോയപ്പോഴുള്ള അനുഭവമാണ് ശ്രീകുമാര്‍ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഡേറ്റ് ചോദിക്കാൻ മമ്മൂട്ടിയുടെ മറ്റൊരു സിനിമയുടെ ലൊകേഷനിൽ ആണ് ആണ് ചെന്നത്. അവിടെ ചെന്ന് മമ്മൂട്ടിയോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു മമ്മൂട്ടി വരുന്നത് വരെ അവിടെ നിന്നാണ് മമ്മൂക്കയുടെ സിനിമയിലേക്ക് അഭിനയിക്കാൻ വരാൻ കഴിയുമോ എന്ന് ആവശ്യപ്പെട്ടത്.  മമ്മൂട്ടി തന്റെ അടുത്തേക്ക് വന്നപ്പോൾ, ഈ വരുന്ന സെപ്റ്റംബറില്‍ ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥ..’കയ്യും തലയും പുറത്തിടരുത്’ എന്നാണ് സിനിമയുടെ പേര്..താങ്കള്‍ അതില്‍ വന്നൊന്ന് അഭിനയിക്കണം..അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നിരിക്കുന്നത്’ എന്ന് ഞാൻ പറഞ്ഞു. മമ്മൂട്ടി കുറച്ച് നേരം ആലോചിച്ചതിനു ശേഷം സെപ്റ്റംബറില്‍ പറ്റില്ലെന്ന് മറുപടിയും പറഞ്ഞു. mammootty

ഒരുപാട് ദിവസം ഒന്നും വേണ്ട, ഞങ്ങൾക്ക് ഒരു ആറ് ദിവസം മാത്രം തന്നാൽ മതിയെന്ന് ഞങ്ങൾ പറഞ്ഞിട്ടും മമ്മൂട്ടി സിനിമ ചെയ്യാൻ സമ്മതിച്ചില്ല. ഒടുവിൽ സിനിമ ചെയ്യാൻ മമ്മൂട്ടി വരില്ല എന്ന് മനസ്സിലായപ്പോൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇത് കേട്ടപ്പോഴേക്കും അദ്ദേഹം എന്നോട് ദേക്ഷ്യപെട്ടു. അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എന്റെ കൂടെ പഠിച്ചവനോ എന്റെ സ്വജാതിക്കാരനോ ആണോ? നമ്മൾ തമ്മിൽ വേറെ വല്ല ബന്ധവും ഉണ്ടോ? ഇത് കേട്ടപ്പോൾ എനിക്ക് ശരിക്ക് ഷോക്ക് ആയി പോയി. ഇത്രയും പറഞ്ഞിട്ട് അദ്ദേഹം കുറച്ച് നേരത്തേക്ക് മിണ്ടാതെ ഇരുന്നു. അതിനു ശേഷം പറഞ്ഞു, അടുത്ത സെപ്റ്റംബറില്‍ പടം ചാര്‍ട്ട് ചെയ്‌തോ. ഞാന്‍ ഡേറ്റ് തരാം എന്ന്. Mammootty _1

അടുത്ത സെപ്റ്റംബറിൽ വന്നു എന്റെ സിനിമയിൽ അഭിനയിക്കാൻ താൻ ആരാ എന്റെ കൂടെ പഠിച്ചതോ എന്റെ സ്വജാതിയോ ആണോ? അതോ നമ്മൾ തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്ന് ഞാൻ മമ്മൂട്ടി പറഞ്ഞ അതെ നാണയത്തിൽ തന്നെ തിരിച്ച് പറഞ്ഞു. അതിനു ശേഷം മമ്മൂട്ടിയും താനും തമ്മിൽ മിണ്ടില്ലായിരുന്നുവെന്നും ഒടുവിൽ മമ്മൂട്ടി തന്നെ മുൻകൈ എടുത്ത് ഞങ്ങൾ തമ്മിലുള്ള പിണക്കം മാറ്റുകയും ഞങ്ങൾ ഒന്നിച്ച് വിഷ്ണു എന്ന സിനിമ ചെയ്യുകയും ചെയ്തു.