എംജി രാധാകൃഷ്ണന്റെ ഓർമ്മകൾ പങ്കുവെച്ച് എംജി ശ്രീകുമാർ, വിമർശനവുമായി ആരാധകരും!

എം.ജി ശ്രീകുമാര്‍ എന്ന ഗായകന്‍ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. നിരവധി ഹിറ്റു ഗാനങ്ങള്‍, ഏറെയും പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം തന്നെ ആലപിച്ച് കഴിഞ്ഞത്. ഇപ്പോൾ…

എം.ജി ശ്രീകുമാര്‍ എന്ന ഗായകന്‍ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. നിരവധി ഹിറ്റു ഗാനങ്ങള്‍, ഏറെയും പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം തന്നെ ആലപിച്ച് കഴിഞ്ഞത്. ഇപ്പോൾ ഗായകനായും വിധി കർത്താവായും അവതാരകനായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ആണ് എം ജി ശ്രീകുമാറിന്റെ സഹോദറും സംഗീത സംവിധായകനും ആയ എം ജി രാധാകൃഷ്ണന്റെ ഓര്മ ദിവസം. സഹോദരന്റെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് സഹോദരനൊപ്പമുള്ള പഴയകാല ചിത്രങ്ങൾ എം ജി ശ്രീകുമാർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ പലതരത്തിൽ ഉള്ള ചോദ്യവുമായി എത്തുകയായിരുന്നു ആരാധകരും. അതിനെല്ലാം തന്നെ വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു.

‘എന്റെ ചേട്ടനെ ഓർമ്മിക്കാത്ത ഒരു ദിവസം പോലുമില്ല. എ ഗ്രേറ്റ് ജീനിയസ്, ഒരുകോടി പ്രണാമം’ എന്നാണ്എം ജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെയാണ് പല ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹമൊന്നും കണ്ടില്ലായിരുന്നല്ലോ എന്നാണു ഒരാൾ ചിത്രത്തിന് കമെന്റ് നൽകിയത്. അത് ആര് പറഞ്ഞു എന്നാണു ആ ചോദ്യത്തിന് എം ജി നൽകിയ മറുപടി. ചേട്ടന്റെ ശവ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തില്ല എന്ന് കേട്ടു. അത്  ശരിയാണോ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. ആ സമയത്ത് ഞാൻ യുഎസ്എയിലായിരുന്നുവെന്നും ആ സമയത്ത് കേരളത്തിൽ വരാൻ കഴിഞ്ഞില്ല എന്നുമാണ് ആ ചോദ്യത്തിന് താരം മറുപടി നൽകിയത്.

ഇങ്ങനെ കുറെ അധികം വിമർശന ചോദ്യങ്ങൾ ആയിരുന്നു താരത്തിന്റെ പോസ്റ്റിന് നേരെ ഉയർന്നത്. എന്നാൽ വിമർശിച്ചവരോട് ഒന്നും ഒരു നീരസവും കാണിക്കാതെ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് എം ജി ശ്രീകുമാറും നൽകിയത്. താരത്തിന്റെ ആ പ്രവർത്തി അഭിനന്ദിച്ച് കൊണ്ട് ആരാധകരും എത്തിയിരുന്നു.