ബിഗ് ബോസ് സീസണ്‍ 4ലൂടെ ശ്രദ്ധിക്കപ്പെട്ട ഡോ. റോബിന്‍ രാധകൃഷ്ണനെതിരെ നിരവധി വിമര്‍ശനങ്ങളാണുയരുന്നത്. കൂടെ നിന്ന സുഹൃത്തുക്കളെ പോലും റോബിന്‍ ചതിച്ചുവെന്നാണ് ആരോപണം. ഇതിനിടെ റോബിനെതിരെ ഷാലു പേയാടും ആരവുമെല്ലാം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ആരവിന്റേയും ഷാലുവിന്റേയും അഭിമുഖത്തിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘പ്രവര്‍ത്തി വെച്ച് റോബിന്‍ ഇന്‍ഫ്‌ലുവന്‍സറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല. അയാള് ഒരു ക്രിമിനല്‍ ആണ്. ആള്‍ക്കാരുടെ ബന്ധങ്ങള്‍ക്കും മാനസിക വ്യവഹാരത്തിനും ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ഹിറ്റ്ലര്‍ ആണ് അയാള്. നിങള്‍ എല്ലാവരും ആ ഇന്റര്‍വ്യൂ ഒന്ന് കാണണമെന്നാണ് ശ്രീലക്ഷ്മി തന്റെ പോസ്റ്റില്‍ പറയുന്നത്.
ആരവ് എന്ന dr റോബിന്റെ പഴയ മാനേജര്‍ + ഡ്രൈവര്‍, റോബിന് ചെയ്തു കൂട്ടിയ തെറ്റുകള്‍ പറയുന്നത് കേട്ട് ഞെട്ടി പൊയി ഞാന്‍.
ആരവിന്റെ ലൈഫ് തന്നെ റോബിന്‍ ഇല്ലാതാക്കി , മാത്രമല്ല ആരവിന്റെ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപെടുത്തുന്നു , വീട് കയറി ഭീഷണിപെടുത്താന്‍ ആള്‍ക്കാരെ വിടുന്നു , അയാള്‍ക്ക് എതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌നേ ഉപയോഗിച്ച് വ്യാജ പെണ്ണ് കേസ് കെട്ടി ചമക്കുക , വ്യാജ പ്രചാരണങ്ങള്‍ നടത്തുക , സൈബര്‍ bullying ചെയ്യുക,
ഹൊ
ആരവിന്റെ ഇന്റര്‍വ്യൂ കാണുന്നത് ഒരു ക്രൈം സ്റ്റോറി കാണുന്നത് പോലെ ആണ്.
പ്രവര്‍ത്തി വെച്ച് റോബിന്‍ ഇന്‍ഫ്‌ലുവന്‍സറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല. അയാള് ഒരു ക്രിമിനല്‍ ആണ്.
ആള്‍ക്കാരുടെ ബന്ധങ്ങള്‍ക്കും മാനസിക വ്യവഹാരത്തിനും ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ഹിറ്റ്ലര്‍ ആണ് അയാള്.
നിങള്‍ എല്ലാവരും ആ ഇന്റര്‍വ്യൂ ഒന്ന് കാണണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.