ഇതുവഴി ഡെയ്‌ലി ഞാൻ മിനിമം 500 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതുവഴി ഡെയ്‌ലി ഞാൻ മിനിമം 500 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്!

sreelakshmi fb post

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി  സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന പേര് ആണ് ക്ലബ് ഹൗസ് എന്നത്. ക്ലബ് ഹൗസ്സുകളിൽ തങ്ങളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടെന്ന് ചൂണ്ടി കാട്ടി താരങ്ങൾ എത്തിയത് തന്നെയാണ് അതിന്റെ പ്രധാന കാരണം. ക്ലബ് ഹൗസുകളിലെ തങ്ങളുടെ പേരിൽ ഉള്ള വ്യാജ പ്രൊഫൈലുകളുടെ സ്ക്രീൻ ഷൂട്ട് പുറത്ത് വിട്ട് കൊണ്ട് ദുൽഖർ സൽമാൻ, പൃഥ്വിരാജ്, നിവിൻ പൊളി, ടോവിനോ തോമസ് എന്നിവരും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് ഹൗസ് ചർച്ചയാകാൻ തുടങ്ങിയത്. ഇപ്പോൾ ക്ലബ് ഹൗസിനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

sreelakshmi arackal fb post

sreelakshmi arackal fb post

ക്ലബ്ഹൗസിലെ ചർച്ചകൾക്ക് മാക്സിമം വിളിക്കാതെ ഇരിക്കുക. സാധാരണ ക്ലബ്ഹൗസ് ചർച്ച ഒക്കെ രാത്രി 7 pm ന് ആണ് ഉണ്ടാവാറുളളത്. പകൽ മൊത്തം പിള്ളേർക്ക് സ്കൂളിൽ ഓൺലൈൻ ക്ലാസ്സ് ഉളളതുകൊണ്ട് വൈകിട്ട് 5 pm തൊട്ടാണ് എന്റെ online tuition നടക്കുന്നത്. ഇതുവഴി daily ഞാൻ മിനിമം 500 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. ആകെ വരുമാനം ഇതുമാത്രമാണ്. അതുമാത്രമല്ല പ്ലസ് വൺ പിള്ളേർക്ക് എക്സാം ഡേറ്റും അനൗൺസ് ചെയ്തേക്കുവാണ്. കുറേ പോർഷൻസ് പഠിപ്പിച്ച് തീർക്കാനുണ്ട്. ഞാനീ ട്യൂഷൻ സമയം അവിടെ വന്നു ചർച്ചിക്കാൻ ഇരുന്നാൽ എന്റെ വരുമാനവും ജീവിതവും തന്നെ വഴിമുട്ടും. ഒട്ടും സമയം ഇല്ലാത്ത ഒരാളാണ് ഞാൻ. വീട്ടിലെ പണി ; കുക്കിങ്ങ് ; ക്ലീനിങ്ങ് ; പഠനം ; പഠിപ്പിക്കൽ എല്ലാം ചെയ്യണം. എന്റെ എക്സാമും വരികയാണ്. ഒട്ടും സമയം ഇല്ല. സോ ആർക്കേലും അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ ചർച്ചക്ക് വിളിക്കുമ്പോൾ payment തരിക. അല്ലെങ്കിൽ ചർച്ചക്ക് വിളിക്കാതെ ഇരിക്കുക. ഗുഗിൾ മീറ്റോ മറ്റോ ആണെങ്കിൽ മാക്സിമം 1 hr ആണ് പോകാറുളളത്. ക്ലബ്ഹൗസ് ആണെങ്കിൽ 4 ഉം 5 ഉം മണിക്കൂറാണ് പോകുന്നത്. *ഒരുപാട് പേർ ക്ലബ്ഹൗസ് ചർച്ചക്ക് വിളിക്കുന്നുണ്ട്. അതുകൊണ്ട് എഴുതിയതാണ്.

Trending

To Top
Don`t copy text!