വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലുളളത് വളരെ പരിതാപകരമാണ്!

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രതായത്തെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിലും പരീക്ഷ എഴുതിക്കാൻ പോകുന്ന സർക്കാരിനെയും വിദ്യാഭാസ വകുപ്പിനെയും തന്റെ  പ്രതിക്ഷേധം അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി.  ഫേസ്ബുക്കിൽ കൂടിയാണ് ശ്രീലക്ഷ്മി തന്റെ…

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രതായത്തെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിലും പരീക്ഷ എഴുതിക്കാൻ പോകുന്ന സർക്കാരിനെയും വിദ്യാഭാസ വകുപ്പിനെയും തന്റെ  പ്രതിക്ഷേധം അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി.  ഫേസ്ബുക്കിൽ കൂടിയാണ് ശ്രീലക്ഷ്മി തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ,

ഇവിടുത്തെ യൂണിവേഴ്സിറ്റികളും ഹയ്യർ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്റും എല്ലാം വെറും പ്രഹസനം ആണ്. ഇത്രയധികം ക്രിട്ടിക്കലായ സാഹചര്യത്തിൽ കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ well being കണക്കിലെടുക്കാതെ ഒരു സോഷ്യൽ ത്രെട്ട് ആയി പരീക്ഷ നടത്താൻ നാണമില്ലേ? ഇത്രേം അധഃപതിച്ചതും അപ്ഡേറ്റ് ആകാത്തതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലുളളത് വളരെ പരിതാപകരമാണ്. പരീക്ഷ എഴുതി എല്ലാരും മലമറിക്കാൻ പോകുവല്ലേ.. ഓൺലൈനിൽ ക്ലാസ് കൊടുക്കുമ്പോൾ ഓൺലൈനായി തന്നെ CCE നടപ്പിലാക്കിക്കൂടെ ഇവർക്ക്. ഇജ്ജാതി ദുരന്തം യൂണിവേഴ്സിറ്റികളും ഹയ്യർ എജുക്കേഷൻ ഡിപ്പാർട്ട്മെന്റും അതിനൊക്കെ സമ്മതിക്കുന്ന സർക്കാരും. കുറേ ആൾക്കാരുടെ ജീവൻ വെച്ചാണ് ഈ ഘട്ടത്തിൽ പതിനായിരങ്ങൾ എഴുതുന്ന പരീക്ഷ നടത്തുന്നത് എന്ന് പറയാതിരിക്കാൻ വയ്യ.