സ്ഥാനാർത്ഥി ആയി നിൽക്കുന്നവരുടെ കാൽ തൊട്ട് വന്ദിക്കുക, സ്വാമി ശരണം വിളിക്കുക, എന്ത് പ്രഹസനം ആടെ ഇത്

കഴിഞ്ഞ ദിവസം ആണ് നിയമ സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി എത്തിയത്. നിരവധി പേരാണ് തങ്ങളുടെ പ്രധാന മന്ത്രിയെ ഒരുനോക്ക് കാണാനായും പ്രസംഗം കേൾക്കാനാണ് തടിച്ച് കൂടിയത്.…

sreelakshmi fb post

കഴിഞ്ഞ ദിവസം ആണ് നിയമ സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിൽ പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി എത്തിയത്. നിരവധി പേരാണ് തങ്ങളുടെ പ്രധാന മന്ത്രിയെ ഒരുനോക്ക് കാണാനായും പ്രസംഗം കേൾക്കാനാണ് തടിച്ച് കൂടിയത്. എന്നാൽ പ്രസംഗത്തിന് മുൻപ് തന്നെ സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് നരേന്ദ്ര മോഡി പ്രസംഗം തുടങ്ങിയത്. ഈ സംഭവം ഇപ്പോൾ ജനങ്ങൾക്കിടയിൽ ചർച്ച വിഷയം ആയിരിക്കുകയാണ്. കാരണം ഹിന്ദുക്കളുടെ വോട്ട് പിടിക്കാൻ വേണ്ടി നരേന്ദ്ര മോഡി നടത്തിയ ഒരു തന്ത്രമാണ് പ്രസംഗത്തിന് മുന്നിലെ ഈ ശരണം വിളി എന്നാണ് പകുതിയിൽ ഏറെ ജനങ്ങളും അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് പ്രധാന മന്ത്രിയെ പ്രതികൂലിച്ച് രംഗത്ത് വന്നത്.. ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ആണ് ഈ തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ രൂപം വായിക്കാം,

sreelakshmi arackal fb post
sreelakshmi arackal fb post

ഏഴ് വർഷമായി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഒരു സംസ്ഥാനത്തേക്ക് വന്നിട്ട് സംസാരിക്കുന്ന രാഷ്ട്രീയം കണ്ടില്ലേ? സ്ഥാനാർത്ഥി ആയി നിൽക്കുന്നവരുടെ കാൽ തൊട്ട് വന്ദിക്കുക, സ്വാമി ശരണം വിളിക്കുക. എന്ത് പ്രഹസനം ആടെ ഇത്? തൊഴിൽ കൊടുത്തതിനെ കുറിച്ച്, കൊടുക്കാൻ ഉള്ള സാധ്യതകളെ കുറിച്ച്… ഏഴ് വർഷം ഈ രാജ്യത്ത് ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച്… ഒരു മഹാമാരിയുടെ കാലത്ത് എല്ലാ തരത്തിലും പ്രതിസന്ധിയിലായ ഒരു ജനതയോട് അവരുടെ ജീവിതം വീണ്ടെക്കുന്നതിനെ കുറിച്ച്… വിലകയറ്റവും, സാമ്പത്തിക പ്രതിസന്ധിയും അതിജീവിക്കാൻ ജനത്തിന് ഭരണകൂടം നൽകാവുന്ന ഉറപ്പുകളെ കുറിച്ച്… ഇങ്ങനെ മനുഷ്യരെ ബാധിക്കുന്ന ഒന്നിനെ കുറിച്ചും സംസാരിക്കാതെ നിലവാരമില്ലാത്ത ഗീർവാണം മുഴക്കി മടങ്ങി പോകുന്ന പ്രധാനമന്ത്രി. ഇത് പോലെ ഗതികെട്ട ഒരു ജനത ലോകത്ത് കാണില്ല. പുച്ഛം മാത്രം.