വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് ഞാൻ റോബിനെ കാണുന്നത്!

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരം ശ്രീലയ കഴിഞ്ഞ ദിവസം ആണ് രണ്ടാമതും വിവാഹിതയായത്. ചങ്ങനാശ്ശേരി സ്വദേശിയായ റോബിനാണ് വരൻ. 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം…

Sreelaya about marriage life

നിരവധി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരം ശ്രീലയ കഴിഞ്ഞ ദിവസം ആണ് രണ്ടാമതും വിവാഹിതയായത്. ചങ്ങനാശ്ശേരി സ്വദേശിയായ റോബിനാണ് വരൻ. 2017ൽ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയുമായി വിവാഹിതയായിരുന്ന ശ്രീലയ പിന്നീട് വിവാഹമോചനം നേടിയിരുന്നു.  മഴവിൽ മനോരയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധ നേടുന്നത്. കുട്ടിയും കോലും എന്ന സിനിമയിലാണ് ശ്രീലയ ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയൽ തന്നെയാണ് താരത്തിന്റെ പ്രധാന തട്ടകം. മൂന്ന് മണി എന്ന സീരിയൽ താരത്തിന്റെ അഭിനയ ജീവിതത്തിനു ഒരുപാട് സഹായകമായി. നിരവധി ആരാധകരെയാണ് ആ ഒറ്റ പരമ്പര കൊണ്ട് ശ്രീലയ സ്വന്തമാക്കിയത്. ഇപ്പോൾ വിവാഹശേഷമുള്ള തന്റെ വിശേഷം പങ്കുവെക്കുകയാണ് താരം.

റോബിൻ ബഹ്‌റിനില്‍ ആണ് ജോലി ചെയ്യുന്നത്. അദ്ദേഹം ജനിച്ചതും വളര്‍ന്നതും എല്ലാം അവിടെ തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബവും അവിടെ തന്നെ ആയിരുന്നുവെങ്കിലും ആറുവർഷമായി പപ്പയും മമ്മിയും ഇപ്പോൾ നാട്ടിൽ ആണ് താമസം. അദ്ദേഹത്തിന് ഒരു ചേച്ചി ഉണ്ട്. റോഷിനും ബഹ്‌റൈനിൽ അമേരിക്കൻ എംബസ്സിയിൽ ആണ് ജോലി ചെയ്യുന്നത്. പ്രണയ വിവാഹം ആണോ എന്ന് ഒരുപാട് പേര് ചോദിച്ചു. ഒരു ബന്ധുവാണ് ഈ ആലോചന ആദ്യം വീട്ടിൽ കൊണ്ട് വന്നത്. പിന്നീട് വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അച്ചാച്ചന്‍ ഈ കഴിഞ്ഞ ഡിസംബര്‍ 17 ന് ആണ് നാട്ടിൽ വന്നത്. ഏഴു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിട്ട് 26 ന് ആണ് കാണുന്നത്. ജനുവരി മൂന്നിന് ആണ് ഞങ്ങളുടെ വിവാഹം നടന്നത്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ഞങൾ നേരിട്ട് കണ്ടത്. എങ്കിലും അതിനു മുൻപ് തന്നെ ഞങ്ങൾ ഫോണിൽ കൂടി സംസാരിക്കുമായിരുന്നു. എന്റെയും സഹോദരി ശ്രുതിയുടെയും വിവാഹം ഈ ദിവസം തന്നെയാണ് നടന്നത്. വർഷത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളു.

Sreelaya with Robin
Sreelaya with Robin

റോബിന്‍ ബഹ്‌റിനില്‍ നിന്നും വരുന്നത് കൊണ്ട് എനിക്ക് ആദ്യമൊക്കെ അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം ഞാൻ ഒരു പക്കാ നാട്ടിൻ പുറത്ത്കാരിയാണ്. അപ്പോൾ ഞങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. പിന്നെ സംസാരിച്ചപ്പോള്‍ ആണ് ഒരേ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഒക്കെയാണ് എന്ന് മനസിലായത്. അപ്പോഴാണ് ശരിയ്ക്കും ആശ്വാസം ആയത്. വിവാഹശേഷം റോബിന്റെ കൂടെ വിദേശത്തേക്ക് പോകാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരു മാസം മാത്രമാണ് ലീവ് ഉള്ളത്. ആ സമയത്തിനുള്ളില്‍ ഫാമിലി വിസയുടെ കാര്യങ്ങള്‍ കൂടി ശരി ആയാല്‍ അച്ചാച്ചന് ഒപ്പം തന്നെ തനിക്കും പോകാൻ കഴിയുമെന്ന് ശ്രീലയ പറഞ്ഞു.