എന്നെ മോളെ എന്ന് അച്ഛൻ ഇത് വരെ വിളിച്ചിട്ടില്ലായിരുന്നു, അച്ഛന്റെ ഓർമകളിൽ ശ്രീലക്ഷ്മി!

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് ഇപ്പോൾ അഞ്ചു വര്ഷം കഴിഞ്ഞിരിക്കുകയാണ്. ഇന്നും കലാഭവൻ മണിയെന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങൽ ആണ്. സിനിമ ലോകം ഒന്നടങ്കം നടുക്കത്തോടെയാണ് കലാഭവൻ മണിയുടെ വിയോഗവാർത്ത…

കേരളത്തിന്റെ മണിനാദം നിലച്ചിട്ട് ഇപ്പോൾ അഞ്ചു വര്ഷം കഴിഞ്ഞിരിക്കുകയാണ്. ഇന്നും കലാഭവൻ മണിയെന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങൽ ആണ്. സിനിമ ലോകം ഒന്നടങ്കം നടുക്കത്തോടെയാണ് കലാഭവൻ മണിയുടെ വിയോഗവാർത്ത കേട്ടത്. മലയാള സിനിമയിൽ ഇന്നും നികത്താനാകാത്ത വിടവാണ് മണിയുടെ വിയോഗം ഉണ്ടാക്കിയത്. കലാഭവൻ മണിയുടെ സ്ഥാനത്തേക്ക് മറ്റൊരു നടനും വരാൻ കഴിയില്ല എന്നതാണ് സത്യവും. കലാഭവൻ മണിയുടെ നാട്ടിൽ ആണെങ്കിലും വീട്ടിൽ ആണെങ്കിലും ഇന്നും ഒരു സംഘട കടൽ തന്നെയാണ് ഉള്ളത്. താരത്തിന്റെ പെട്ടന്നുള്ള വിയോഗത്തിൽ ചാലക്കുടി ഒന്നോടെയാണ് താരത്തിന്റെ വീട്ടിലേക്ക് എത്തിയത്. വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ഇന്നും കലാഭവൻ മണിയെന്ന താരം മലയാളികൾക് ഒരു തീരാ നോവായി തന്നെ കിടക്കുകയാണ്.

ഇപ്പോൾ അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മി. അച്ഛൻ മരിച്ചിട്ടുണ്ടെന്നു ഇപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,. അച്ഛന്റെ ആത്മാവ് ഇപ്പോഴും ഞങ്ങൾക്കൊപ്പം തന്നെ ഉണ്ട്. ഒരു ദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു, മോനെ, അച്ഛന് പഠിക്കാൻ കഴിഞ്ഞില്ല, പത്താം ക്ലാസ്സിൽ ജയിക്കാനും പറ്റിയില്ല. എന്നാൽ മോൻ അങ്ങനെ ആകരുത്. എല്ലാ വിഷയത്തിനും മോൻ എ പ്ലസ് വാങ്ങിച്ച് തന്നെ പത്താം ക്ലാസ് പാസ് ആകണം. എന്നിട്ട് നാന്നായി പഠിച്ച് ഒരു ഡോക്ടർ ആകണം. അച്ഛൻ ചാലക്കുടിയിൽ ഒരു ആശുപത്രി ഇട്ട് തരാം, മോൻ ഡോക്ടർ ആയിട്ട് ഈ നാട്ടിലെ ആളുകളെ സൗജന്യമായി ചികിൽസിക്കണം എന്നും പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നു.

എനിക്ക് ആൺകുട്ടികളെ പോലുള്ള ധൈര്യം വേണമെന്നും വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കാനുള്ള പ്രാപ്തി ഉണ്ടാകണം എന്നുമൊക്കെ അച്ഛൻ എന്നോട് പറയുമായിരുന്നു. അപ്പോഴൊക്കെ അച്ഛൻ എന്തിനാണ് ഈ കൊച്ചു പ്രായത്തിൽ തന്നെ എന്നോട് ഇങ്ങനൊക്കെ പറയുന്നത് എന്ന് ഞാൻ ചിന്തിട്ടുണ്ട്. പക്ഷെ അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ അന്ന് അച്ഛൻ അതൊക്കെ പറഞ്ഞത് നന്നായി എന്ന് തോന്നാറുണ്ട്. ഒരിക്കലും അച്ഛൻ എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല. മോനെ എന്നാണു വിളിക്കാറും എന്ന് ശ്രീലക്ഷ്മി പറഞ്ഞു.