അപ്പോഴാണ് അതിന്റെ കംപ്ലീറ്റ് എസൻസ് പിടികിട്ടുക! - മലയാളം ന്യൂസ് പോർട്ടൽ
Film News

അപ്പോഴാണ് അതിന്റെ കംപ്ലീറ്റ് എസൻസ് പിടികിട്ടുക!

സ്റ്റോറിടെല്ലർ ആപ്പ്ളിക്കേഷനെ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കുവെച്ച തന്റെ  അനുഭവങ്ങൾ ആണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വായിക്കാം, ഈ ഇടക്ക് ഒരു കൂട്ടുകാരൻ storytel എന്ന ആപ്പ് പരിചയപ്പെടുത്തി തന്നു. സംഭവം കിടിലൻ ആപ്പ് ആണ്. വായിക്കാൻ മടിയുളള എന്നേപോലെയുളള വ്യക്തികൾക്ക് പറ്റിയ ആപ്പ് ആണ്. Storytel ആപ്പിൽ പുസ്തകം കേൾക്കുമ്പോൾ ആ പുസ്തകം കൈയ്യിലെടുത്ത് വായിക്കാൻ മനസ്സ് വിങ്ങുന്നു. പക്ഷേ വായിക്കാൻ മടി ആണ് താനും. ശരിക്കും ഒരു ബുക്ക് വായിക്കുന്ന ഫീൽ കിട്ടണമെങ്കിൽ അത് വായിക്കുക തന്നെ വേണം. സാധാരണയായി 3 മാസമെടുത്ത് ഞാൻ വായിക്കുന്ന 200-250 pages ഉളള പുസ്തകം ഒക്കെ ഏകദേശം 20 ദിവസം കൊണ്ട് storytel app ലൂടെ കേട്ട് തീർക്കാൻ പറ്റും. പക്ഷേ ഒരു സ്റ്റോറി കേൾക്കുമ്പോൾ അത് വേറൊരു മനുഷ്യന്റെ Interpretation പോലെയാണ് തോന്നുക. നമ്മുടെ സ്വന്തം ഇന്ദ്രീയത്തിലൂടെ കയറി ബ്രെയിനിലെത്തുമ്പോൾ വേറൊരു അനുഭൂതിയാണ്.അപ്പോഴാണ് അതിന്റെ കംപ്ലീറ്റ് എസൻസ് പിടികിട്ടുക.

sreelakshmi fb post

sreelakshmi fb post

എന്നാൽ ഇതിന്നിടയിലുളള വേറൊരാളുടെ ശബ്ദവും വോയിസ് മോഡുലേഷനും ഓരോ സെന്റൻസുകളേ നമ്മുടെ തലച്ചോർ വിശകലനം ചെയ്യുന്ന പ്രക്രിയയെ നന്നായി ബാധിക്കുന്നുണ്ട്. പക്ഷേ വായനാശീലം നഷ്ടപ്പെട്ട ഒരാൾക്ക്, വായന തുടങ്ങാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കുട്ടികൾക്കും ഒക്കെ കൂടുതൽ ബുക്ക് കൈയ്യിൽ എടുത്ത് വായിക്കാൻ സ്വയം ഇഷ്ടം തോന്നുന്ന രീതി ഈ ആപ്പ് കേട്ടാൽ ഉണ്ടാവും. വായനയിലേക്ക് ഒരു മനുഷ്യനെ പിച്ചവെപ്പിക്കാൻ ഈ ആപ്പിന് കഴിയും. ബാലസാഹിത്യം ഉണ്ടോ എന്ന് ഞാൻ നോക്കിയില്ല, ഉണ്ടെങ്കിൽ അവ കുട്ടികൾക്ക് കേൾപ്പിച്ച് കൊടുക്കുകയാണെങ്കിൽ അവരിൽ ക്രിയേറ്റിവ് ചിന്ത ഉണരാൻ സാധ്യതയുണ്ട്. മറ്റൊരുപണിയും ചെയ്തുകൊണ്ട് ഈ ആപ്പ് കേൾക്കാം എന്ന് എനിക്ക് തോന്നുന്നില്ല. കാരണം നല്ലപോലെ കോൺസൺട്രേറ്റ് ചെയ്താലെ പുസ്തകം വായിക്കുന്ന ആ ഒരു ഫീൽ കിട്ടൂ..ഇല്ലെങ്കിൽ പ്രെസൻസ് ഓഫ് മൈൻഡ് ഡീവിയേറ്റ് ആയി പോയി കണ്ടന്റ് മനസ്സിലാവാതെ ഇരിക്കാൻ സാധ്യതയുണ്ട്. പെയ്ഡ് ആപ്പാണ്. പക്ഷേ വളരെ ഉപകാരപ്രദമാണ്.

Join Our WhatsApp Group

Trending

To Top
Don`t copy text!