ഇവന്മാരുടെ സാധനം രാത്രി ആക്ടീവ് ആകുന്നത്കൊണ്ടാണോ ഏത് പെണ്ണിനെ രാത്രി കണ്ടാലും പോയി മുട്ടുവോ തോണ്ടുവോ ചെയ്യുന്നത്!

രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണ്. പല സിറ്റുവേഷനിലും രാത്രിയിൽ ഇറങ്ങി പോകേണ്ടതായി വരും. അത് ഒരു സിനിമക്കാവാം,…

Sreelekshmi arackal fb post

രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ ‘മറ്റേപണി ചെയ്യാൻ പോയതാ ലവൾ’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണ്. പല സിറ്റുവേഷനിലും രാത്രിയിൽ ഇറങ്ങി പോകേണ്ടതായി വരും. അത് ഒരു സിനിമക്കാവാം, ബീച്ചിലായിരിക്കാം ആരേയെങ്കിലും റെയിൽവേ സ്റ്റേഷനിലോ ബസ്സ്റ്റാന്റിലോ കൂട്ടാനായിരിക്കാം.. അതുമല്ലെങ്കിൽ ചുമ്മാ രാത്രിയുടെ വൈബ് അറിയാൻ നടക്കാനായിരിക്കാം എവിടെയെങ്കിലും പോയിട്ട് വണ്ടി കിട്ടാതെ താമസിച്ചത് ആവാം, ഇതിലുമപരി പല പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും ഇവിടുത്തെ മനുഷ്യർക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാൽ “മറ്റേപണി” മാത്രമേ ഓർമ വരൂകയുളളൂ!

ഇവന്മാരുടെ സാധനം രാത്രി ആക്ടീവ് ആകുന്നത്കൊണ്ടാണോ ഏത് പെണ്ണിനെ രാത്രി കണ്ടാലും പോയി മുട്ടുവോ തോണ്ടുവോ ചെയ്യുന്നത്? ഇവന്മാരെ ഒക്കെ പേടിച്ച് ജീവൻ കയ്യിൽ പിടിച്ചുകൊണ്ടാ ഓരോ സ്ത്രീകളും രാത്രി എവിടേലും എത്തിപ്പെട്ട്പോയാൽ കഴിയുന്നത്! ആ പേടിയോ ചങ്കിടിപ്പോ ഒരു മൈ*നും മനസ്സിലാകൂല്ല! ആണുങ്ങളേ രാത്രിയിൽ കാണുമ്പോൾ തോന്നാത്ത കുരുപൊട്ടൽ നിങ്ങൾക്ക് ഈ പെണ്ണുങ്ങളേ രാത്രിയിൽ കാണുമ്പോൾ വരുന്നതെന്താ? ഈ രാത്രി എന്നാണ് സ്ത്രീകൾക്ക് കൂടി സ്വന്തമാവുക? ഈ നാട് ഒരിക്കലും നന്നാകൂല്ല!

അടുത്തിടെ ശ്രീലക്ഷ്മി അറക്കൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിത്. നിരവധി ഫോളോവേഴ്സ് ഉള്ള ശ്രീലക്ഷ്മിയുടെ ഫേസ്ബുക്കിൽ താരം കുറിക്കുന്ന വാക്കുകൾ ഒക്കെ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഈ അടുത്തിടയ്ക്ക് ശ്രീലക്ഷ്മിയും ഭാഗ്യലക്ഷ്മിയും ദിയ സനയും ചേർന്ന് ഒരു യൂട്യൂബറിനെ വീട് കയറി ആക്രമിച്ചത് വലിയ വാർത്ത ആയിരുന്നു. അതിന്റെ ഭാഗമായി ഇവർക്കെതിരെ പോലീസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.