എല്ലാം കളയുവാൻ വേണ്ടി ആരൊക്കെയോ മാസ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്, ഇനി നമുക്ക് ഇതിൽ കൂടി സംവദിക്കാം !! പോസ്റ്റ് പങ്കുവെച്ച് ശ്രീലക്ഷ്മി അറക്കൽ

യൂട്യൂബ് ചാനലിൽ കൂടി സ്ത്രീകളെകുറിച്ച് മോശമായി സംസാരിച്ച യൂട്യൂബർ വിജയ് പി നായരേ കൈയേറ്റം ചെയ്‍തതിൽ ഭാഗ്യലക്ഷ്മിക്കും ശ്രീലക്ഷ്മി അറക്കലിനും എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സമകാലീന വിഷയങ്ങളില്‍ ഇടപെടുന്ന ശ്രീലക്ഷ്മി അറക്കല്‍ ഒട്ടേറെ…

യൂട്യൂബ് ചാനലിൽ കൂടി സ്ത്രീകളെകുറിച്ച് മോശമായി സംസാരിച്ച യൂട്യൂബർ വിജയ് പി നായരേ കൈയേറ്റം ചെയ്‍തതിൽ ഭാഗ്യലക്ഷ്മിക്കും ശ്രീലക്ഷ്മി അറക്കലിനും എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സമകാലീന വിഷയങ്ങളില്‍ ഇടപെടുന്ന ശ്രീലക്ഷ്മി അറക്കല്‍ ഒട്ടേറെ വിവാദങ്ങളിലാണ് കുരുങ്ങിയിരിയ്ക്കുന്നത്. ശ്രീലക്ഷ്മി ഒരു ആക്ടിവിസ്റ്റും അധ്യാപികയുമാണ്. വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ഇവർ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിരുന്നു, എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കാന്‍ സമൂഹത്തിന് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.
കൂടാതെ സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്താമാക്കി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ഉള്ളത്.

പിന്നാലെ യൂട്യൂബിൽ കൂടി അശ്‌ളീല വീഡിയോ പങ്കുവെക്കുന്നു എന്ന പരാതിയിൽ ശ്രീലക്ഷ്മിക്കെതിരെ പരാതി നല്കിയിരുന്നു, പുതിയ തലമുറയിലേക്ക് തെറ്റായ അറിവുകൾ പകർന്നു നൽകുന്നു എന്ന് പറഞ്ഞായിരുന്നു ശ്രീലക്ഷ്മിക്കെതിരെ പരാതി നൽകിയത്, ഒപ്പം യൂട്യൂബ് വീഡിയോസിന്റെ ലിങ്ക്‌സും നൽകിയിരുന്നു.
എന്നാലിപ്പോള്‍ താന്‍ നിരന്തരം മറ്റുള്ളവരുമായി സംവദിച്ചുകൊണ്ടിരുന്ന തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നഷ്ടമായെന്നും എന്നാല്‍ സ്വന്തമായുള്ള പേജിലൂടെ തുടര്‍ന്നും സംവദിക്കാനാകുമെന്നുമാണ് അധ്യാപിക കൂടിയായ ശ്രീലക്ഷ്മി പറയുന്നത്.
കുറിപ്പ് വായിക്കാം….
എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ആരൊക്കെയോ മാസ് റിപ്പോര്‍ട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്.
പേജ് പോകാത്തിടത്തോളം കാലം ഈ പേജില്‍ സംവദിക്കുന്നതായിരിക്കും.
ഇതും പോയാല്‍ അടുത്ത ഐഡി തുടങ്ങും