തെന്നിന്ത്യൻ താരം സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു

നടി സെറീന വഹാബിന് കോവിഡ് സ്ഥിതീകരിച്ചു, താരത്തിന് ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ ആണ് കൊറോണയാണെന്ന് തെളിഞ്ഞത്ടെസ്റ്റ് പോസിറ്റീവ് ആയതോടെ താരത്തെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും…

നടി സെറീന വഹാബിന് കോവിഡ് സ്ഥിതീകരിച്ചു, താരത്തിന് ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ ആണ് കൊറോണയാണെന്ന് തെളിഞ്ഞത്ടെസ്റ്റ് പോസിറ്റീവ് ആയതോടെ താരത്തെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സെറീനയ്ക്ക് സന്ധികളില്‍ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു.

ശരീരത്തില്‍ ഓക്സിജന്റെ അളവും കുറവായിരുന്നു . പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ വിദ​ഗ്ധ ചികിത്സ നല്‍കുന്നുണ്ട് . അസ്വസ്ഥതകള്‍ മാറിയതിനെത്തുടര്‍ന്ന് ആശുപത്രി വിട്ട സെറീന ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ് . ചികിത്സ തുടരുന്നുണ്ട് . പെട്ടന്ന് തന്നെ രോ​ഗമുക്തി നേടും ;- സെറീനയുടെ കുടുംബാം​ഗങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു