സുമേഷ് ആന്റ് രമേഷിന് ശേഷം സനൂപ് തൈക്കൂടം ഒരുക്കുന്ന പുതിയ ചിത്രം ‘ആന്റപ്പന് വെഡ്സ് ആന്‍സി’യുടെ ടൈറ്റില്‍ ലൂക്ക് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ഒന്നിച്ച സുമേഷ് ആന്‍ഡ് രമേശ്.
സനൂപിന്റെ പുതിയ ചിത്രമായ ആന്റപ്പന് വെഡ്സ് ആന്‍സിയിലും പ്രധാന വേഷത്തില്‍ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. അര്ജുന് അശോകനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
എലമെന്റസ് ഓഫ് സിനിമാ എന്റര്ടൈന്മെന്റസിന്റെ ബാനറില്‍ മലായാളികളുടെ പ്രിയ സംവിധായകര്‍ അജയ് വാസുദേവും, ജി.മാര്‍ത്താണ്ഡനും കൂടെ ശ്രീരാജ് എകെഡി-യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസഫ് വിജീഷും സംവിധായകന് സനൂപ് തൈക്കൂടവും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സഹ നിര്മ്മാക്കളായി ഉമ്മര്‍ ഖാനും, സാജിദ് ബാബുവും എത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ പുറത്ത് വരുമെന്ന് അറിയുന്നു. വാര്‍ത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…