‘ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു’!!!; ഒടുവിൽ ക്ഷമ ചോദിച്ച് ശ്രീനാഥ് ഭാസി, ക്ഷമാപണം നാളെ ചോദ്യം ചെയ്യലിനു ഹാജരാകാനിരിക്കെ…

ടെലിവിഷൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി യുവ നടൻ ശ്രീനാഥ് ഭാസി. റിപ്പോർട്ടർ ചാനലിൽ എംവി നികേഷ് കുമാറുമായുള്ള അഭിമുഖത്തിലാണ് യുവനടന്റെ തുറന്ന് പറിച്ചിൽ. ശ്രീനാഥ് ഭാസി പറയുന്നത് ഇങ്ങനെയാണ്…

ടെലിവിഷൻ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി യുവ നടൻ ശ്രീനാഥ് ഭാസി. റിപ്പോർട്ടർ ചാനലിൽ എംവി നികേഷ് കുമാറുമായുള്ള അഭിമുഖത്തിലാണ് യുവനടന്റെ തുറന്ന് പറിച്ചിൽ.

ശ്രീനാഥ് ഭാസി പറയുന്നത് ഇങ്ങനെയാണ് ” സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാസനികമായി ഒരാളെ തളർത്തുന്ന തരത്തിലോ താൻ എന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയിൽ സംസാരിച്ച് അവിടെ നിന്ന് പോവുകയാണ് ഉണ്ടായത്.പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താൻ അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു.എന്നാൽ അതൊന്നും അവതാരകയോ പരിപാടിയിലെ മറ്റുഉള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്.താൻ അവിടെ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാൻ താൻ തയ്യാറായിരുന്നു.ദേഷ്യം വരുമ്പോൾ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചിപോയതാണ്. അങ്ങനെ സംഭവിച്ചതിൽ അതിയായ ദു:ഖമുണ്ട്.അതിൽ ക്ഷമ ചോദിക്കുന്നു വെന്നാണ് നടൻ പറഞ്ഞിരിക്കുന്നത്.

അതേ സമയം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകയോട് അപമര്യാദയായി പെറുമാറിയ യുവ നടൻ ശ്രീനാഥ് ഭാസിയെ പോലീസ് തിങ്കളാഴ്ച്ച ചോദ്യം ചെയ്യാനിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പിലാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ മരട് പോലീസ് സ്റ്റേഷനിൽ വെച്ചാവും നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്
പോലീസ് ചെയ്യുന്നത്