എല്ലാത്തിനും കാരണം പേര്‍ളിയാണ്..!! അമ്മയെ ചേര്‍ത്ത് പിടിച്ച് ശ്രീനിഷ്..!!

പേര്‍ളിഷ് ദമ്പതികള്‍ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് നില കൂടി എത്തിയതോടെ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു. അവതാരികയായി ഈ മേഖലയിലേക്ക് കടന്നു വന്ന പേര്‍ളി പിന്നീട് മലയാളത്തിലും ഇതരഭാഷാ സിനിമകളിലൂടെയും…

പേര്‍ളിഷ് ദമ്പതികള്‍ക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ ഇരുവരുടേയും ജീവിതത്തിലേക്ക് കുഞ്ഞ് നില കൂടി എത്തിയതോടെ ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചു. അവതാരികയായി ഈ മേഖലയിലേക്ക് കടന്നു വന്ന പേര്‍ളി പിന്നീട് മലയാളത്തിലും ഇതരഭാഷാ സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയായി മാറി. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു പേര്‍ളി സീരിയല്‍ നടന്‍ ശ്രീനിഷുമായി പ്രണയത്തിലായത്. അത് പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആരാധക ലക്ഷങ്ങള്‍ ഇവരുടെ ഓരോ പുതിയ വാര്‍ത്തകള്‍ക്ക് വേണ്ടിയും കാത്തിരിക്കുകയാണ്. താന്‍ സ്വന്തമായി തുടങ്ങിയ യൂട്യൂബ് ചാനല്‍ വഴി കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളുമായി പേര്‍ളി എത്താറുണ്ട്. കഴിഞ്ഞ തവണത്തെ വീഡിയോയില്‍ ശ്രീനിഷിന്റെ അമ്മ ചെന്നൈയില്‍ നിന്ന് പേര്‍ളിയേയും കുടുംബത്തേയും കാണാന്‍ കൊച്ചിയില്‍ എത്തിയ വീഡിയോ ആണ് ആരാധകര്‍ക്കായി പങ്കുവെച്ചത്.

അമ്മ വരുന്നതില്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പേര്‍ളിയെ ആണ് വീഡിയോയില്‍ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. അമ്മ കുറച്ച് ദിവസം വീട്ടില്‍ കാണുമെന്നും അതിന്റെ ആകാംക്ഷയിലാണ് താന്‍ എന്നും പേര്‍ളി പറഞ്ഞിരുന്നു. അമ്മയ്ക്കായി ഒരു സ്വര്‍ണവളയും സമ്മാനമായി പേര്‍ളി നല്‍കിയിരുന്നു. ഇപ്പോഴിതാ ശ്രീനിഷിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ശ്രീനിഷിന്റെ അമ്മയ്ക്ക് ഒരു വമ്പന്‍ മേക്കോവര്‍ നല്‍കിയിരിക്കുകയാണ് പേര്‍ളി.

https://www.instagram.com/p/CaZvJ5Fvvdo/?utm_source=ig_web_copy_link

സാരി മാത്രം ധരിച്ച് ശീലിച്ച അമ്മയെ സല്‍വാര്‍ അണിയിച്ച് മേക്കപ്പ് എല്ലാം ചെയ്ത് കുറച്ച് കൂടി സുന്ദരിയാക്കി മാറ്റിയിരിക്കുകയാണ് പേര്‍ളി. അമ്മയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശ്രീനിഷാണ് ഇക്കാര്യം പറഞ്ഞത്. അമ്മയുടെ മുഖത്തെ ചിരി അവരുടെ ഉള്ളിലുള്ള സന്തോഷത്തെ വ്യക്തമാക്കുന്നു എന്നും.

https://www.instagram.com/p/CaUWvmVP449/?utm_source=ig_web_copy_link

അമ്മ സല്‍വാര്‍ ധരിച്ച് സുന്ദരിയായി ആദ്യമായാണ് താന്‍ കാണുന്നതെന്നും ഇതിനെല്ലാം കാരണം പേര്‍ളിയാണെന്നും താരം കുറിയ്ക്കുന്നു. ഒരുപാട് പേരാണ് അമ്മയ്ക്ക് പേര്‍ളി നല്‍കിയ മേക്കോവറിനെ കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഈ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.