പേളിക്ക് രണ്ടുകുട്ടികൾ ആണ്, ചിത്രം പങ്കുവെച്ച് ശ്രീനിഷ് !! ആശംസകൾ നേർന്ന് ആരാധകരും

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.…

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കഴിഞ്ഞ മാസമാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു.

രണ്ടുപേരും തങ്ങളുടെ പുത്തൻ  ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ചിരുന്നു,ഇപ്പോഴിതാ രസകരമായൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. വളരെ കുറഞ്ഞ സമയം കൊണ്ട് വലിയ ജനപ്രീതിയാണ് പുത്തന്‍ ഫോട്ടോയ്ക്കും ലഭിച്ചത്. ഒരു കാര്‍ട്ടൂണ്‍ ചിത്രവുമായിട്ടാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന ചില വാക്കുകളാണ് ശ്രദ്ധേയം. നിറവയറുമായി നില്‍ക്കുന്ന പേളി കറുത്ത ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഇതില്‍ ബേബി എന്നെഴുതിയിരിക്കുന്നു.
തൊട്ടടുത്ത് വെള്ള നിറമുള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ശ്രീനിഷിന്റെ ചിത്രത്തില്‍ ബിഗ് ബേബി എന്നാണ് എഴുതിയിരിക്കുന്നത്. പേളിയുടെ രണ്ട് ബേബിമാരാണെന്നുള്ള സൂചന നല്‍കിയ ചിത്രം ഏതോ ആരാധകര്‍ ഒരുക്കി നല്‍കിയതായിരുന്നു. അവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ശ്രീനിഷ് പുതിയ ഫോട്ടോ പുറത്ത് വിട്ടത് നാല് മാസം ഗര്‍ഭിണിയായ പേളിയ്ക്ക് മാര്‍ച്ചിലാണ് കുഞ്ഞതിഥി പിറക്കുന്നത്. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും അതെല്ലാം ആസ്വദിക്കുകയാണെന്ന് നടി പറഞ്ഞിരുന്നു.