അച്ഛന്റെ ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് ഞാന്‍ അറിഞ്ഞു..!! വിനീത് ശ്രീനിവാസന്‍

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മലയാള സിനിമാ രംഗത്തേക്ക് എത്തിയവരാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും സിനിമയുടെ പല മേഖലകൡും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടനും ഗായകനും സംവിധായകനുമായെല്ലാം മലയാള…

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് മലയാള സിനിമാ രംഗത്തേക്ക് എത്തിയവരാണ് മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇരുവരും സിനിമയുടെ പല മേഖലകൡും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടനും ഗായകനും സംവിധായകനുമായെല്ലാം മലയാള സിനിമയില്‍ ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്ന വിനീത് ശ്രീനിവാസന്‍ അച്ഛന്‍ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

നടന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… സിനിമകള്‍ക്ക് വേണ്ടി തിരക്കഥയും സംഭാഷണവുമൊക്കെ എഴുതാന്‍ അച്ഛന്‍ തലപുകഞ്ഞ് ഒരുപാട് സിഗരറ്റുകളും പുകച്ച് തള്ളുമായിരുന്നു. അപ്പോള്‍ എന്തിനാണ് അച്ഛന്‍ ഇങ്ങനെ ചെയ്യുന്നത് എന്നും ഈ ടെന്‍ഷന്‍ അച്ഛന്‍ അഭിനയിക്കുകയാണോ എന്ന് വരെ തോന്നിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ തനിക്ക് കുഞ്ഞു നാളില്‍ തോന്നാന്‍ ഉണ്ടായ കാരണവും വിനീത് കൃത്യമായി പറയുന്നുണ്ട്. എംടി സാറോ ലോഹിതദാസോ എഴുതുന്നതുപോലെയുള്ള ഗൗരവമുള്ള വിഷയങ്ങളല്ലല്ലോ അച്ഛന്‍ എഴുതുന്നത്

എന്നതായിരുന്നുവത്രെ വിനീതിന് സംശയം. നര്‍മ്മമാണ് അച്ചന്റെ പല തിരക്കഥകളുടേയും ശക്തി. തമാശ എഴുതാന്‍ ഇത്ര വലിയ ബുദ്ധിമുട്ടുണ്ടോ, എന്നതായിരുന്നു തന്റെ സംശയം.. എന്നാല്‍ തന്റെ കന്നി സംവിധാനം ആയിരുന്ന മലര്‍വ്വാടി ആര്‍ട്ക്ലബ്ബ് എന്ന സിനിമയ്ക്ക് വേണ്ടി തല പുകഞ്ഞപ്പോള്‍ ആണ് അച്ഛന് അന്ന് ഉണ്ടായിരുന്ന ബുദ്ധിമുട്ട് എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായത് എന്നാണ്

വിനീത് പറയുന്നത്. അച്ഛനാണേല്‍ വീട്ടില്‍ എപ്പോഴും തമാശ പറയും. എന്നിട്ടും എന്തിനാണ് തമാശ എഴുതാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നും വിനീത് സംശയിച്ചിരുന്നുവത്രെ, ഞാന്‍ സംശയത്തോടെ അച്ഛന്‍ എഴുതുന്ന മുറിയിലേക്ക് ഒളിഞ്ഞു നോക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ എഴുതാനായിരുന്നപ്പോഴാണ് തമാശയെഴുത്ത് തമാശയല്ലെന്ന് മനസ്സിലായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.