4 പതിറ്റാണ്ടായി സിനിമയില്‍! ഇതുവരെ ആരും ഓഡിയോ ലോഞ്ചിന് വിളിച്ചിട്ടില്ല-ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നാല് പതിറ്റാണ്ടായി ശ്രീനിവാസന്‍ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ ശ്രീനിവാസന്‍ ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യുടെ ഓഡിയോ റിലീസില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്. സിനിമയില്‍ 4…

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ ശ്രീനിവാസന്‍. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നാല് പതിറ്റാണ്ടായി ശ്രീനിവാസന്‍ മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ ശ്രീനിവാസന്‍ ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യുടെ ഓഡിയോ റിലീസില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.

സിനിമയില്‍ 4 പതിറ്റാണ്ട് കാലമായെങ്കിലും ആദ്യമായിട്ടാണ് താന്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതെന്ന് താരം പറയുന്നു. താന്‍ ഒരു സംഗീതജ്ഞാനിയാണെന്ന കാര്യം മറ്റുള്ളവര്‍ക്ക് അറിയാത്തതുകൊണ്ടായിരിക്കാം ആരും ഓഡിയോ ലോഞ്ചിനു തന്നെ ക്ഷണിക്കാതിരുന്നതെന്ന് ഹാസ്യരൂപേണ ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ശ്രീനിവാസന്റെ വാക്കുകള്‍ കൈയ്യടികളോടെയാണ് വേദിയിലുള്ളവര്‍ സ്വീകരിച്ചത്.

’40 വര്‍ഷത്തിലേറെയായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇന്നുവരെ ഇങ്ങനെ ഒരു ഓഡിയോ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നെ ആരും വിളിച്ചിട്ടില്ല. ഞാന്‍ ഒരു സംഗീതജ്ഞാനി ആണെന്നുള്ള കാര്യം ആളുകള്‍ക്ക് അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ ആരും വിളിക്കാത്തത്’ എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

എന്റെ സംഗീതബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ക്കു ബോധമുണ്ടാക്കി കൊടുക്കാന്‍ ഞാന്‍ ഒരു ആല്‍ബം ചെയ്യുന്നുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടു പോവുകയാണ്. ഇനി അധികം വൈകില്ല. അടുത്ത ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ആല്‍ബം പുറത്തിറക്കും. അതില്‍ ഇരുപത്തിയഞ്ചോളം ഗാനങ്ങളുണ്ടാകും. അതെല്ലാം ഞാന്‍ തന്നെ എഴുതും, ഞാന്‍ തന്നെ സംഗീതം ചെയ്യും, ഞാന്‍ തന്നെ പാടുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.