ശ്രീനിവാസൻ വീണ്ടും സിനിമയിലേക്കെത്തുന്നു; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

മലയാളികൾക്ക് ഏറെ സന്തോഷം ഉള്ള വാർത്തയുമായാണ് കഴിഞ്ഞ ദിവസം നടൻ വിനീത് ശ്രീനിവാസൻ എത്തിയത്. അത് മറ്റൊന്നുമല്ല തന്റെ പിതാവും നടനുമായ ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ്. ശ്രീനിവാസൻ അഭിനയിക്കുന്ന പുതിയ സിനിമയായ കുറുക്കന്റെ…

മലയാളികൾക്ക് ഏറെ സന്തോഷം ഉള്ള വാർത്തയുമായാണ് കഴിഞ്ഞ ദിവസം നടൻ വിനീത് ശ്രീനിവാസൻ എത്തിയത്. അത് മറ്റൊന്നുമല്ല തന്റെ പിതാവും നടനുമായ ശ്രീനിവാസൻ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്നതാണ്. ശ്രീനിവാസൻ അഭിനയിക്കുന്ന പുതിയ സിനിമയായ കുറുക്കന്റെ ഷൂട്ടിങ് മറ്റന്നാൾ ആരംഭിക്കുമെന്നാണ് വിനീത് ശ്രീനിവാസൻ അറിയിച്ചിരിക്കുന്നത്. ദുബായിൽ അഡ്വ. മുകുന്ദനുണ്ണി ആൻഡ് അസോസിയേറ്റ്സ് എന്ന തന്‌റെ പുതിയ സിനിമയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് വിനീത് ഇക്കാര്യം അറിയിച്ചത്.

ഏറെ നാളുകളായി ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയായിരുന്ന ശ്രീനിവാസൻ സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ബൈപാസ് സർജറിയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് നടൻ ഇപ്പോൾ. അടുത്തിടെ യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹത്തിൽ താരം പങ്കെടുത്തിരുന്നു.നേരത്തെ താരസംഘടനയായ അമ്മയുടെ പരിപാടിയിലും ശ്രീനിവാസൻ പങ്കെടുത്തിരുന്നു.

 

അതേ സമയം വിനീത് ശ്രീനിവാസൻ നായകനായ പുതിയ സിനിമ അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഈ മാസം 11ന് തീയേറ്ററുകളിലെത്തും.ഗൾഫിലും അന്നു തന്നെയാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ നിർമാതാവ് ഡോ. അജിത് ജോയ്, നടിമാരായ തൻവി റാം, ആർഷ ചാന്ദിനി ബൈജു എന്നിവരും ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.നവാഗതനായ അഭിനവ് സുന്ദർ നായക് ആണ് അഡ്വ. മുകുന്ദനുണ്ണി ആൻഡ് അസോസിയേറ്റ്സ് സംവിധാനം ചെയ്തിരിക്കുന്നത്