വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടി മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്നു

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയ കാര്യമായിരുന്നു മോഹൻലാലും ശ്രീനിവാസൻ തമ്മിലുള്ള ബന്ധം. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയുള്ള നിരവധി സിനിമകൾ ആണ് പുറത്തിറങ്ങിയത്. ഇരുവരും ഒന്നിച്ച് ഒരു കാലത്ത്…

ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയ കാര്യമായിരുന്നു മോഹൻലാലും ശ്രീനിവാസൻ തമ്മിലുള്ള ബന്ധം. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയുള്ള നിരവധി സിനിമകൾ ആണ് പുറത്തിറങ്ങിയത്. ഇരുവരും ഒന്നിച്ച് ഒരു കാലത്ത് നിരവധി സിനിമകൾ ആണ് ചെയ്തത്. ഒരു സമയത്ത് ശ്രീനിവാസൻ തിരക്കഥ ഒരുക്കി ചെയ്ത ചിത്രങ്ങൾ ഒക്കെ വലിയ ഹിറ്റ് ആയിരുന്നു. ആ ചിത്രങ്ങൾക്ക് ഒക്കെ ഇന്നും ആരാധകർ ഏറെ ആണ്. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് ഓൺ സ്‌ക്രീനിൽ മികച്ചത് ആണെങ്കിലും പലപ്പോഴും ആ കെമിസ്ട്രി ഓഫ് സ്‌ക്രീനിൽ ഇല്ലായിരുന്നു എന്നതാണ് സത്യം. പലപ്പോഴും മോഹൻലാലിനെതിരെ പല വിവാദ പരാമർശങ്ങളും ശ്രീനിവാസൻ പൊതു വേദികളിൽ പറഞ്ഞിരുന്നു.

അത്തരത്തിൽ അടുത്തിടെയും ശ്രീനിവാസൻ മോഹൻലാലിനെതിരെ ചില വിവാദ പരാമർശങ്ങൾ ഒക്കെ നടത്തിയത് ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ചർച്ച ആയിരുന്നു. മോഹൻലാലിനെ കുറിച്ച് പല ഗുരുതര ആരോപണങ്ങളും ശ്രീനിവാസൻ പറഞ്ഞിരുന്നു. എന്നാൽ ശ്രീനിവാസന്റെ ഈ ചെയ്‌തിയെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. പലരും ശ്രീനിവാസന്റെ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. സിനിമ മേഖലയിൽ ഉള്ളവർ പോലും ശ്രീനിവാസന്റെ ഈ പ്രവർത്തിയിൽ പ്രതികരണവുമായി വന്നിരുന്നു. എന്നാൽ അപ്പോഴും മോഹൻലാൽ മാത്രം ഈ വിമർശനങ്ങൾക്ക് എതിരെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആഘോഷം നടന്നത്. ആ അവസരത്തിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രിയദർശൻ എന്നെയും മോഹൻലാലിനെയും വെച്ച് ഒരു സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്നും വിനീത് ശ്രീനിവാസനും ഞങ്ങളെ രണ്ടു പേരെയും വെച്ച് ഒരു സിനിമ ചെയ്യാനുള്ള പ്ലാൻ ഉണ്ടെന്നും ആണ് ശ്രീനിവാസൻ പറയുന്നത്. അതിൽ ആദ്യം നടക്കുന്നത് വിനീതിന്റെ സിനിമ ആയിരിക്കും എന്നും ഉടൻ തന്നെ ആ ചിത്രത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഒക്കെ പുറത്ത് വരുമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. എന്നാൽ ഇതിനെ വിമർശിച്ച് കൊണ്ട് നിരവധി പ്രേക്ഷകരും എത്തിയിരുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും ലാലേട്ടൻ ഇനി ഇദ്ദഹത്തിനൊപ്പം സിനിമാ ചെയ്യരുത് എന്നാണ് പ്രേക്ഷകർ പറയുന്നത്.