വേറിട്ട ഗെറ്റപ്പില്‍ ശ്രീനിവാസന്‍: ലൂയിസ് ചിത്രീകരണ വിശേഷങ്ങള്‍

ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ലൂയിസ്’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നി ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നു. സിനിമയില്‍ ശ്രീനിവാസന്റെ ഇതുവരെ കാണാത്ത വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ കാണാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…

ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ലൂയിസ്’ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നി ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കുന്നു. സിനിമയില്‍ ശ്രീനിവാസന്റെ ഇതുവരെ കാണാത്ത വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ കാണാനാവുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ശ്രീനിവാസന് പുറമെ സായ്കുമാര്‍, ജോയ് മാത്യു, മനോജ് കെ. ജയന്‍, ഡോ. റാണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂര്‍, ലെന, സ്മിനു സിജോ, നിയ വര്‍ഗ്ഗീസ്, മീനാക്ഷി, ആസ്റ്റിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോട്ടുപള്ളില്‍ പ്രൊഡക്ഷന്റെ ബാനറില്‍ ടി.ടി എബ്രഹാം കോട്ടുപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.