മഞ്ജു ചേച്ചിക്കൊപ്പം ഇതാദ്യമാണ്, ഒരു വേള്‍ഡ് കപ്പ് കളിക്കുന്ന പോലെയാണ് തോന്നുന്നതെന്ന് ശ്രീശാന്ത്

മഞ്ജു വാര്യര്‍- മധു വാര്യര്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ചേട്ടന്‍ സംവിധായകനും അനിയത്തി നായികയുമാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് 18ന് ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം കഴിഞ്ഞ…

sreesanth about manju warrier

മഞ്ജു വാര്യര്‍- മധു വാര്യര്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ചേട്ടന്‍ സംവിധായകനും അനിയത്തി നായികയുമാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മാര്‍ച്ച് 18ന് ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം കഴിഞ്ഞ ദിവസം ലുലു മാളിലെത്തി.

ക്രിക്കറ്റ് താരമായ ശ്രീശാന്തും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മഞ്ജുവിനും സംഘത്തിനുമൊപ്പം വേദി പങ്കിടാനായതിന്റെ സന്തോഷം ശ്രീശാന്ത് തുറന്നു പറഞ്ഞു. ഇതാദ്യമായാണ് മഞ്ജു ചേച്ചിക്കൊപ്പം സ്റ്റേജില്‍ നില്‍ക്കുന്നത്.

ഒരു വേള്‍ഡ് കപ്പ് കളിക്കുന്ന പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. അതേസമയം ഇനിയുള്ള യാത്ര സന്തോഷകരമാവട്ടെയെന്ന് ശ്രീശാന്തിനോട് മഞ്ജു പറഞ്ഞു.

വ്യക്തിപരമായി ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. എന്റെ ചേട്ടന്‍ സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ്, അതിന്റെ അഭിമാനവും സന്തോഷവും എനിക്കുണ്ട്.

പിന്നെ ഞാന്‍ നിര്‍മ്മാതാവ് കൂടിയായുള്ള ചിത്രം കൂടിയാണ് ലളിതം സുന്ദരം. നല്ല പേടിയുണ്ട്. അതേ പോലെ ബിജുവേട്ടനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.