പുറത്തുപോയാൽ ഞാൻ നിന്നെ മിസ് ചെയ്യും; ഈ ബന്ധം എന്നും പിരിയാതെ നിൽക്കണമെന്ന് പ്രേക്ഷകർ 

ബി​ഗ് ബോസ് മലയാളം സീസൺ 6 ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ വാശിയേറിയതായിരിക്കും. എലിമിനേഷനിൽ വരാതെ നോക്കാനായിരിക്കും മത്സരാത്ഥികൾ ശ്രമിക്കുക. സാധാരണ ബി​ഗ് ബോസ് വീട്ടിൽ പ്രണയമോ കംബോയോ ഒക്കെ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തവണ ജാസ്മിൻ – ​ഗബ്രി കോമ്പോ ഉണ്ടായിരുന്നെങ്കിലും അവരെ പ്രണയ ജോഡികളായി കാണാൻ പ്രേക്ഷകർക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ പെയർ ആയിക്കാണാൻ പ്രേക്ഷകർ ആ​ഗ്രഹിച്ച രണ്ട് പേരായിരുന്നു അർജുനും ശ്രീതുവും. പ്രത്യക്ഷത്തിൽ അർജുനും ശ്രീതുവും തമ്മിൽ മറ്റാരും അറിയാതെ പ്രണയം ഉണ്ടെന്നാണ് ഇരുവരുടെയും ആരാധകർ പറയുന്നത്. എന്നെങ്കിലും അവർ അത് തുറന്നുപറയുമെന്നും ശ്രീജുൻ ഫാൻസ് പറയുന്നു. ഇപ്പോൾ ഇവരുടെ ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. ശ്രീതുവിനോടുള്ള തന്റെ ഫീലിം​ഗ്സ് അർജുൻ തുറന്നുപറയുന്നതിന്റെ വീഡിയോ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

അതോടെ ശരിക്കും അർജുൻ ശ്രീതുവിനോടുള്ള തന്റെ ഇഷ്ടം തന്നെയല്ലേ പറയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ശ്രീതു എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. നീയോ ഞാനോ പുറത്തുപോയാൽ ഞാൻ നിന്നെ ശരിക്കും മിസ് ചെയ്യും, എനിക്ക് നല്ല ഒരുപാട് മൊമന്റ്സ് തന്നിട്ടുണ്ട്. എനിക്ക് എന്നും നീ ഒരുപോലെ തന്നെയായിരിക്കും. എനിക്ക് ഈ ബോണ്ട് ബ്രേക്ക് ചെയ്യേണ്ട.. എപ്പോഴാണ് സംസാരിക്കാൻ തുടങ്ങിയത് എന്ന് എനിക്കറിയില്ല. എനിക്ക് പൊസസ്സീവിനസ്സ് തോന്നിയിട്ടുണ്ട്, എന്താണെന്നറിയില്ല, എന്നാണ് വിഡിയോയിൽ അർജുൻ പറയുന്നത്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ശ്രീതു അർജുനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും പക്ഷേ പ്രകടിപ്പിക്കുന്നില്ലെന്നുമാണ് ചിലർ പറയുന്നത്, ഇപ്പോൾ അർജുന് തന്നോട് ഒരു ഇഷ്ടമുണ്ടെന്ന് അവൾക്കറിയാം, തനിക്ക് എന്താണെന്ന് ശ്രീതു പ്രകടിപ്പിക്കുമെന്ന് കരുതാം. ഒരുപക്ഷെ ശ്രീതുവിന് അമ്മയെക്കുറിച്ച് ആശങ്കയുണ്ടാകാം. ദൈവം അവരെ എന്നും കൂടെ നിർത്തട്ടെ , ശ്രീതു എന്ന് എത്ര ഭംഗിയോടെ സ്നേഹത്തോടെ ആണ് വിളിക്കുന്നത്,  മൃദുവായി അർജുന്റെ സ്നേഹം മുഴുവൻ ആ ഒരു വിളിയിൽ ഉണ്ട് എന്നൊകെക്കെയാണ് കമന്റുകൾ വരുന്നത്. അതേസമയം തന്നെ അർജുനെ ശ്രീതു മനസ്സിലാക്കുന്നില്ല എന്നാണ് ചില കമന്റുകൾ വരുന്നത്. അർജുന് തനിക്ക് എന്താണ് പറയാനുള്ളത് എന്ന് പറഞ്ഞുകഴിഞ്ഞു.

അമ്മയെ ഓർത്താണോ ശ്രീതു ഒന്നും മനസ്സിലാവാത്തത് പോലെ നിൽക്കുന്നത്. ഈ ബന്ധം എന്നും പിരിയാതെ നിൽക്കണം എന്നും കമന്റുകളുണ്ട്. എത്രയും വേ​ഗം ഇവർ കമിന്റ‍ഡ് ആവട്ടെയെന്നും ചിലർ പറയുന്നു. ശ്രീതുവും വൈകാതെ അർജുനോട് തുറന്ന് സംസാരിക്കും എന്നാണ് ആരാധകർ പറയുന്നത്.  ബി​ഗ് ബോസിനകത്ത് വെച്ച് പ്രണയത്തിലായില്ലെങ്കിലും ഇതിന് ശേഷം ജീവിതത്തിൽ എന്നും അവർ ഒരുമക്കട്ടേ എന്നും ചിലർ പറയുന്നുണ്ട്. അതേസമയമ് ജാസ്മിൻ ഗബ്രി കൊമ്പൊയിൽ നിന്നും വ്യത്യസ്തമായി പ്രേക്ഷകർ സ്വീകരിച്ച ഒരു കൊമ്പോഴാണ് ശ്രീജൻ കോംബോ.  ജാസ്മിനെയും ഗബ്രിയേയും പോലെ തങ്ങളുടെ കൊമ്പോഴും പ്രണയവും ഇരുവരും പ്രകടിപ്പിച്ചില്ലെങ്കിലും മറ്റാരും അറിയാതെ അവർക്കിടയിൽ പ്രണയം ഉണ്ടെന്നാണ് അര്ജുന്റെയും ശ്രീതുവിന്റെയു ആരാധകർ പറയുന്നത്. പുറത്ത് ചില ഫാൻസ്‌ പേജുകളും ഇരുവർക്കും ഇപ്പോൾ നിലവിലുണ്ട്. ഈ കോംബോ ഉള്ളതുകൊണ്ടാണ് സേഫ് ഗൈയിമേഴ്‌സായ അർജുനെയും ശ്രീതുവിനെയും പ്രേക്ഷകർ സപ്പോർട് ചെയ്യുന്നതെന്ന് വരെ ഒരു വിഭാഗം പറയുന്നുണ്ടായിരുന്നു. മാത്രമല്ല ഫാമിലി വീക്ക് നടക്കുന്ന പത്താം ആഴ്ചയിൽ അര്ജുന്റെയും ശ്രീതുവിന്റെയും ഫാമിലി ഒന്നിച്ച് ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കയറുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതോടെ രണ്ടുപേരുടെയും ആരാധകരും ആകാംക്ഷയിലാണ്.