എനിക്ക് റോഷനോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു; വെളിപ്പെടുത്തലുമായി ശ്രീവിദ്യ

ടെലിവിഷൻ പ്രക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ ഷോകളിലും സിനിമയിലുമായി സജീവമാണ് ഈ കാസർഗോടുകാരി. ഇപ്പോഴിതാ നൈറ്റ് ഡ്രൈവ് എന്ന സിനിമ കഴിഞ്ഞപ്പോൾ റോഷൻ മാത്യുവിനോട് തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നുവെന്നാണ് ശ്രീവിദ്യ…

ടെലിവിഷൻ പ്രക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ ഷോകളിലും സിനിമയിലുമായി സജീവമാണ് ഈ കാസർഗോടുകാരി. ഇപ്പോഴിതാ നൈറ്റ് ഡ്രൈവ് എന്ന സിനിമ കഴിഞ്ഞപ്പോൾ റോഷൻ മാത്യുവിനോട് തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നുവെന്നാണ് ശ്രീവിദ്യ മുല്ലശ്ശേരി വളിപ്പെടുത്തിയിരിക്കുന്നത്.

ശ്രീവിദ്യ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. അവതാരക നൈറ്റ് ഡ്രൈവിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് എപ്പോഴെങ്കിലും റോഷനോട് ദേഷ്യപ്പെട്ടിരുന്നോ എന്നു ചോദിച്ചു. അതിന്റെ മറുപടി ആയിട്ടാണ് തനിക്ക് റോഷനോട് ദേഷ്യം തോന്നിയ കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ കുഴപ്പം കൊണ്ട് റീടേക്ക് ഉണ്ടാവരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. അതിനാൽ മുഴുവൻ ഡയലോഗും താൻ കാണാതെ പഠിക്കുകയായിരുന്നു.ക്ലൈമാക്‌സ് ഷൂട്ടിങ്ങ് എത്തിയപ്പോൾ റോഷൻ ഡയറക്ടറോട് പറഞ്ഞത് ആ ഡയലോഗ് എല്ലാം കട്ട് ചെയ്ത് കളയാൻ ആയിരുന്നു. തനിക്ക് പിന്നീട് ഡയലോഗ് ഇല്ലാതായി അത് എന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ശ്രീവിദ്യ പറഞ്ഞു.