വിവാഹം വരെ എത്തിയ കമൽഹാസൻ ശ്രീവിദ്യ ബന്ധത്തിൽ അന്ന് സംഭവിച്ചത് എന്ത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം വരെ എത്തിയ കമൽഹാസൻ ശ്രീവിദ്യ ബന്ധത്തിൽ അന്ന് സംഭവിച്ചത് എന്ത്!

sreevidya and kamal love story

നിരവധി ഗോസിപ്പുകൾക്ക് ഇരയായ നായകനടൻ ആണ് ഉലകനായകൻ കമൽഹാസൻ. സിനിമയിൽ എത്തി തുടക്ക കാലം മുതൽ തന്നെ ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയ നടൻ കൂടിയാണ് കമൽ ഹാസൻ. മലയാളി നായിക ശ്രീവിദ്യയുമായി കമൽ ഹാസൻ പ്രണയത്തിൽ ആയിരുന്നുവെന്നതരത്തിലെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രണയത്തിൽ ആയിരുന്ന ഇവർ പിന്നീട് വേർപിരിഞ്ഞുവെന്നും വാർത്തകൾ വന്നിരുന്നു. ശ്രീവിദ്യയുടെ അവസാന നാളുകളിൽ കമൽ ഹാസൻ ശ്രീവിദ്യയെ ആശുപത്രിയിൽ പോയി സന്ദർശിച്ചത് വലിയ വാർത്തയും ആയിരുന്നു. കമൽ ഹാസനെ പോലെ തന്നെ നിരവധി ഗോസിപ്പുകൾ ഉണ്ടായിരുന്ന നായിക നടിയായിരുന്നു ശ്രീ വിദ്യ. അതിസുന്ദരിയായിരുന്ന താരം വളരെ പെട്ടന്നാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. വശ്യമായ സൗന്ദര്യം കൊണ്ടും ചടുലമായ നൃത്തം കൊണ്ടും ഗംഭീര അഭിനയം കൊണ്ടും ശ്രീവിദ്യ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറി. ആ കാലത്തെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം ശ്രീവിദ്യ നായികയായി അഭിനയിച്ചു.

അപൂർവ്വരാഗങ്ങൾ എന്ന പ്രണയ സിനിമയിൽ കമൽ ഹാസനും ശ്രീവിദ്യയും ഒന്നിച്ചഭിനയിച്ചതോടെയാണ് ഇരുവരുടെയും പേര് വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്. ഇരുവരും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രി തന്നെയാണ് അതിന്റെ കാരണവും. എന്നാൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷമാണു ഇവർ കൂടുതൽ അടുക്കുന്നത്. ഇരുവരുടെയും സൗഹൃദം പതുക്കെ പ്രണയമായി വളരാൻ തുടങ്ങി. കമൽ ഹാസനേക്കാൾ രണ്ടുവയസിനു മുതിർന്നതായിരുന്നു ശ്രീവിദ്യ. എന്നാൽ ഇവർക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല. പരസ്പ്പരം അകലാൻ കഴിയാത്ത രീതിയിൽ പ്രണയത്തിൽ ആയിരുന്നു. വിവാഹം വരെ എത്തിയ ഇവരുടെ ബന്ധത്തെ രണ്ടു വീട്ടുകാരും ചേർന്ന് എതിർത്തു. പിന്നീട് ഇവർ തമ്മിൽ പൊരുത്തക്കേടുകൾ കൂടി വന്നതോടെ പരസ്പ്പരം പിരിയുകയായിരുന്നു.

അതിനു ശേഷമാണ് ശ്രീവിദ്യ സംവിധായകൻ ജോർജ് തോമസുമായി പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.  എന്നാൽ ആ ബന്ധം അധികനാൾ നിലനിന്നിരുന്നില്ല. വിവാഹ ശേഷവും പലതരത്തിൽ ഉള്ള പ്രേഷണങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടായതോടെ ഇരുവരും തമ്മിൽ വേര്പിരിയുകയായിരുന്നു. ഒടുവിൽ അവസാന കാലത്ത് ശ്രീവിദ്യയെ കാണാൻ കമൽഹാസൻ ആശുപത്രിയിൽ വന്നത് വലിയ വാർത്ത ആയിരുന്നു. കമൽ ഹാസനുമായി പ്രണയത്തിൽ ആകുന്നതിനു മുൻപ് ശ്രീവിദ്യ ഭാരതനുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ പരസ്‌പരമുള്ള പൊരുത്തകേടുകൾ കാരണം ആ ബന്ധം അവസാനിക്കുകയായിരുന്നു. തുടർന്നാണ് ഭരതൻ കെപിഎസി ലളിതയെ വിവാഹം കഴിക്കുന്നത്.

Trending

To Top