അവരെ ഒരു അമ്മയായി കാണാന്‍ എനിക്ക് സാധിച്ചില്ല, നടി ശ്രീവിദ്യയുടെ വാക്കുകള്‍

സംഗീത കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് അന്തരിച്ച നടി ശ്രീവിദ്യ. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടി. പ്രശസ്ത കര്‍ണ്ണാടിക്ക് സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടെയും വികടം ആര്‍…

സംഗീത കുടുംബത്തില്‍ നിന്നും സിനിമയില്‍ എത്തി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് അന്തരിച്ച നടി ശ്രീവിദ്യ. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നടി. പ്രശസ്ത കര്‍ണ്ണാടിക്ക് സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടെയും വികടം ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളാണ് ശ്രീവിദ്യ. സംഗീത കുടുംബത്തില്‍ ജനിച്ചതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ ശ്രീവിദ്യ സംഗീതം പഠിച്ചുതുടങ്ങിയിരുന്നു. ആ സമയത്ത് തന്നെ നൃത്തവും അഭ്യസിച്ചിരുന്നു താരം. നടിയാകണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന ശ്രീവിദ്യ പിന്നിണി ഗാനരംഗത്തും തിളങ്ങി. മലയാളം, തമിഴ് ഭാഷകളിലാണ് ശ്രീവിദ്യ തന്റെ കരിയറില്‍ കൂടുതല്‍ സജീവമായിരുന്നത്. കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു.
നാല് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ 800ലധികം സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിരുന്നു. നായികാ വേഷങ്ങളില്‍ തിളങ്ങിയ ശേഷം സഹനടിയായും നിരവധി സിനിമകളില്‍ ശ്രീവിദ്യ എത്തി. സിനിമകള്‍ക്ക് പുറമെ ടിവി സീരിയലുകളില്‍ അഭിനയിച്ചും ശ്രീവിദ്യ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ, കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ അമ്മ എംഎല്‍ വസന്തകുമാരിയെ കുറിച്ച് ശ്രീവിദ്യ പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രശസ്തയായ ഒരു സംഗീതജ്ഞയുടെ മകളാണെന്നത് എപ്പോഴും മനസിലുണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ തീര്‍ച്ചയായും എന്ന് ശ്രീവിദ്യ പറഞ്ഞു. അവരെ അങ്ങനെയെ കണ്ടിട്ടുളളു ഞാന്‍. അതുകൊണ്ട് അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിട്ടില്ല.അമ്മയേക്കാള്‍ ഒരു ഗായിക എന്ന നിലയിലാണ് താന്‍ കണ്ടതെന്ന് ശ്രീവിദ്യ പറഞ്ഞു.

ശ്രീവിദ്യയുടെ വാക്കുകള്‍,

അമ്മ ഒരു ഭയങ്കര ആര്‍ട്ടിസ്റ്റായിരുന്നു. അവര്‍ക്ക് പകരക്കാരിയായി ഇന്ന് വരെ ആരും വന്നിട്ടില്ല എന്നുളളതാണ് ഒരു സംഗീത ആസ്വാദക എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുളളത്. അവരോട് സ്‌നേഹത്തോട് കൂടിയുളള ആരാധനയായിരുന്നു. പിന്നെ ഇത്രയും വലിയ മഹാവ്യക്തിയായ എന്റെ അമ്മയോട് എന്തെങ്കിലും ഒരു ചോദ്യം ചോദിക്കാന്‍ പോലും എനിക്ക് പേടിയാണ്.
അതുകൊണ്ട് കുട്ടിക്കാലം മുതല്‍ അമ്മ കൂടെ ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പങ്ങളില്ലായിരുന്നു. അമ്മയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വീടിന് അടുത്ത് തന്നെ അമ്മയുടെ ചേച്ചിയുണ്ടായിരുന്നു. അവര്‍ക്ക് ആറ് മക്കളാണ്. അവിടെയാണ് അമ്മ കൂടെ ഇല്ലാത്ത സമയത്ത് ഞങ്ങളൊക്കെ നിന്നത്. അമ്മയെ കാണാന്‍ അന്ന് പ്രശസ്തരായ സംഗീതഞ്ജരൊക്കെ വീട്ടില്‍ വന്നത്. അഞ്ചാം വയസില്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു താനെന്ന് നടി പറഞ്ഞു. അന്ന് എനിക്ക് ഒരു നടി ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറുപ്പം മുതല്‍ ഡാന്‍സ് പഠിക്കാന്‍ തീരുമാനിച്ചത്. ഒരുപാട് ഷൂട്ടിംഗുകള്‍ നേരിട്ട് കണ്ടിട്ടുണ്ട്. നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. അങ്ങനെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായി.