17ന്റെ നിറവില്‍ ശ്രേയ… സര്‍പ്രൈസുമായി കൂട്ടുകാരിയ്ക്കരികില്‍ അനിഖ

റിയാലിറ്റി ഷോ വിന്നറായി മലയാള സിനിമയിലേക്കെത്തിയ ഗായികയാണ് ശ്രേയ ജയദീപ്. സൂര്യ ടിവിയിലെ സൂര്യ സിംഗര്‍ വിജയിയായിരുന്നു ശ്രേയ. എട്ടാം വയസ്സിലാണ് ശ്രേയയുടെ നേട്ടം. പിന്നീട് 2014 ല്‍ സണ്‍ ടിവി അവതരിപ്പിച്ച സണ്‍…

റിയാലിറ്റി ഷോ വിന്നറായി മലയാള സിനിമയിലേക്കെത്തിയ ഗായികയാണ് ശ്രേയ ജയദീപ്. സൂര്യ ടിവിയിലെ സൂര്യ സിംഗര്‍ വിജയിയായിരുന്നു ശ്രേയ. എട്ടാം വയസ്സിലാണ് ശ്രേയയുടെ നേട്ടം. പിന്നീട് 2014 ല്‍ സണ്‍ ടിവി അവതരിപ്പിച്ച സണ്‍ സിംഗര്‍ എന്ന തമിഴ് റിയാലിറ്റി ഷോയിലും ശ്രേയ ഒന്നാം സമ്മാനം തന്നെ കരസ്ഥമാക്കി.

വീപ്പിംഗ് ബോയ് എന്ന മലയാള സിനിമയിലൂടെയാണ് ശ്രേയ മലയാള സിനിമയിലേക്കെത്തിയത്. ”ചെമ ചെമ ചെമന്നൊരു”, ”താരാട്ടുപാട്ടും” എന്നിങ്ങനെ തുടങ്ങുന്ന രണ്ടു ഗാനങ്ങളായിരുന്നു ശ്രേയ ആലപിച്ചത്.

അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലെ ”എന്നോ ഞാനെന്റെ” എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് പിന്നണി ഗാനരംഗത്ത് ശ്രേയയുടെ കരിയറില്‍ ബ്രേക്ക് ആയത്. ശേഷം കൂടുതല്‍ സിനിമാ അവസരങ്ങള്‍ ലഭിക്കുകയും നിരവധി മലയാള ചലച്ചിത്രങ്ങളില്‍ പിന്നണി ഗായികയാവുകയും ചെയ്തു.

2016ല്‍ ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമയില്‍ ”മിനുങ്ങും മിന്നാമിനുങ്ങേ” എന്ന ഗാനവും ഹിറ്റായി. അത് ആ വര്‍ഷത്തെ ഏറ്റവും ജനപ്രിയ മലയാള ഗാനങ്ങളിലൊന്നായി മാറുകയും നിരൂപക പ്രശംസയും നേടി.

ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലാകുന്നത്.
ശ്രേയ പതിനേഴാം പിറന്നാള്‍ ആണ് ആഘോഷിക്കുന്നത്. തന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കൊപ്പമാണ് താരം പതിനേഴാം പിറന്നാള്‍ ആഘോഷമാക്കിയത്.
പാവാടയും ബ്ലൗസും അണിഞ്ഞാണ് ശ്രേയ പിറന്നാള്‍ ആഘോഷത്തില്‍ ചേര്‍ന്നത്.

പിറന്നാള്‍ ദിനത്തില്‍ ശ്രേയയ്ക്ക് സമ്മാനവും ആയി നടി അനിഖ സുരേന്ദ്രനും എത്തുകയുണ്ടായി. അനിഖയും ശ്രേയയും അടുത്ത സുഹൃത്തുക്കളാണ്.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.