എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി നടി സ്രിന്ദ.എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച്‌ തരുന്നതല്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാധാരണയായി ഇത്തരം കമന്റുകളോടും…

സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി നടി സ്രിന്ദ.എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച്‌ തരുന്നതല്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

srinda1സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താന്‍. അതിനുള്ള സമയവുമില്ല. ഫോണില്‍ കുത്തിയിരുന്ന് ഇത്തരം മെസേജുകള്‍ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാല്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്.

ഇത് സഹിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുകയ നല്ലത് ചെയ്യുക…സ്രിന്ദ കുറിച്ചു. ഒപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡിയും സ്രിന്ദ പങ്കുവച്ചിട്ടുണ്ട്