സോഷ്യൽ മീഡിയിൽ മംമ്തയെ ഇരട്ടപ്പേര് വിളിച്ച് ശ്രിന്ദ!

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.…

Srinda about Mamta name

അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവര്ക്കും മാതൃകയാണ് മമ്‌താ മോഹൻദാസ്, തന്റെ വിഷമങ്ങളോ സങ്കടങ്ങളോ ഒന്നും തന്നെ ആരോടും പങ്കുവയ്ക്കാൻ താരം തയ്യാറാകാറില്ല, ഇപ്പോഴും ചിരിച്ച മുഖവുമായിട്ടായിരിക്കും മംമ്ത പ്രേക്ഷരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു തവണ ക്യാന്സറിനോട് പൊരുതി വിജയിച്ച താരമാണ് മമത, അന്നും തന്റെ വേദനകൾ എല്ലാം ഉള്ളിലടക്കി താരം വിജയിച്ചു. തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച്‌ ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു. തന്റെ അസുഖം ഭേദമായപ്പോൾ താരം സിനിമയിൽ തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു. MamtaMohandas

മംമ്ത ഒരിക്കൽ പങ്കുവെച്ച് വിഡിയോയിൽ സുഹൃത്തുക്കൾ താരത്തിന്റെ ഇരട്ടപ്പേര് വിളിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ആണ് ഇപ്പൊൾ വീണ്ടും ശ്രദ്ധേയമാകുന്നത്. സുഹൃത്തുക്കള്‍ മംമ്ത മോദി എന്നാണ് താരത്തിന് ഇരട്ടപ്പേര് നൽകിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് എല്ലാവരും കൂടി നേരിൽ കാണുന്നതിനെ കുറിച്ചായിരുന്നു വീഡിയോയില്‍ സംസാരിച്ചിരുന്നത്. ഇതിന്റെ കൃത്യമായ സമയം ചോദിക്കുമ്പോള്‍ രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പറയാമെന്നായിരുന്നു മംമ്ത അവർക്ക് മറുപടി നൽകിയത്.ഇത് കേട്ടപ്പോൾ ഇതെന്താ മംമ്ത മോദി ആണോ എന്നാണ് സുഹൃത്തുക്കൾ ചോദിച്ചത്. മംമ്‌തയുടെ അടുത്ത സുഹൃത്തായ നടി ശ്രിന്ദ പ്രധാനമന്ത്രി മംമ്ത മോദി എന്ന് വിളിച്ച് കളിയാക്കുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ടായിരുന്നു. ഈ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടെ തന്റെ ഇരട്ടപ്പേരിനെ കുറിച്ച് പറഞ്ഞു മംമ്തയും രംഗത്ത് വന്നിരുന്നു.

2011 ൽ വിവാഹിതയായ മംമ്ത ഒരു വർഷത്തിന് ശേഷം വിവാഹമോചനം നേടിയിരുന്നു. എന്റെ ജോലിയിൽ കൂടുതൽ ഓർമ്മകളും അനുഭവങ്ങളും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് ഞാൻ ഇപ്പോൾ. ഭാവിയിൽ ആ ഓർമകളും അനുഭവങ്ങളും മാത്രമായിരിക്കും കൂടെ ഉണ്ടാകുക. വിവാഹം വേണ്ട എന്ന് തീർത്തും തീരുമാനിച്ചിട്ടില്ല. മുന്പോട്ടുള്ള ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നുകയാണെങ്കിൽ അപ്പോൾ നോക്കാം. ജീവിതത്തിൽ ഒരു മുക്കാൽ ശതമാനവും സ്വന്തം താൽപ്പര്യത്തിന് അനുസരിച്ചു ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. അത് കൊണ്ട് തന്നെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉണ്ട്. ആദ്യം ഞാൻ ചെയ്യുന്ന ജോലിയിൽ നൂറുശതമാനം ഡെഡിക്കേറ്റഡ് ആയിരിക്കാനാണ് താൻ ശ്രമിക്കുന്നത്. എന്നെങ്കിലും കൂട്ടിനു ഒരാൾ വേണമെന്ന് തോന്നുമ്പോൾ അതിനെ പറ്റി ചിന്തിക്കാം എന്നുമാണ് വിവാഹത്തിനെ കുറിച്ച് ചോദിച്ചപ്പോൾ മംമ്ത നൽകിയ മറുപടി.