മകളെ വീഡിയോ കോളിൽ കണ്ട് കണ്ണ് നിറഞ്ഞു ശ്രീനിഷ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

മകളെ വീഡിയോ കോളിൽ കണ്ട് കണ്ണ് നിറഞ്ഞു ശ്രീനിഷ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ!

srinish video call

പ്രേക്ഷകർക്ക്  ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ  ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ആണ് ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചത്. നില ശ്രീനിഷ് എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരും ഇട്ടത് .

മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൊണ്ട് പേര്ളിയും ശ്രീനിഷും സ്ഥിരമായി സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. മകൾ വന്നതിനു ശേഷം തങ്ങളുടെ ജീവിതം കൂടുതൽ കളർഫുൾ ആയി എന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ശ്രീനിഷിന്റെതായി ഏറ്റവും പുതിയതായി പുറത്ത് വന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ ചെന്നൈയിൽ ഷൂട്ടിങ്ങിൽ ആണ് ശ്രീനിഷ് ഉള്ളത്.

pearle maaney new video

pearle maaney new video

ഷൂട്ടിങ് കഴിഞ്ഞു തിരിച്ച് റൂമിൽ വന്നതിനു ശേഷം മകളെ കാണാനായി വീഡിയോ കാൾ ചെയ്യുന്ന ശ്രീനി മകളെ കണ്ടു കഴിയുമ്പോൾ കണ്ണ് നിറയുന്നതാണ് വിഡിയോയിൽ കാണുന്നത്. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കുന്ന എല്ലാവർക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു, പ്രത്യേകിച്ച് പ്രവാസികൾക്ക് എന്ന് പറഞ്ഞാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചോകൊണ്ടിരിക്കുന്നത്.

Trending

To Top
Don`t copy text!