ഇത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല! തൈക്കുടം ബ്രിഡ്ജിന് എതിരെ ഗായകന്‍ ശ്രീനിവാസ് രംഗത്ത്!

‘കാന്താര’യിലെ വരാഹ രൂപം ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ പാട്ടിന് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കോടതി. ഇപ്പോഴിതാ കോടതി ഉത്തരവില്‍ തൈക്കുടം ബ്രിഡ്ജിന് എതിരെ തന്റെ പ്രതികരണം അറിയിച്ച…

‘കാന്താര’യിലെ വരാഹ രൂപം ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ പാട്ടിന് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് കോടതി. ഇപ്പോഴിതാ കോടതി ഉത്തരവില്‍ തൈക്കുടം ബ്രിഡ്ജിന് എതിരെ തന്റെ പ്രതികരണം അറിയിച്ച രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ല…

എന്നാണ് ശ്രീനിവാസ് ഇപ്പോള്‍ തുറന്നടിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. അതേസമയം തന്നെ കാന്തരയുടെ നിര്‍മ്മാതാക്കളെ താന്‍ ഒരിക്കലും ന്യായീകരിക്കുകയല്ലെന്നും ശ്രീനിവാസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ എഴുതി. തൈക്കുടം ബ്രിഡ്ജിനോട് വലിയ ബഹുമാനം ഉണ്ടായിരുന്നു, എന്നാല്‍ മറ്റൊരു സഹ സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേരുന്ന മാന്യമായ പ്രവൃത്തിയല്ല. കാന്താരയുടെ നിര്‍മ്മാതാക്കളെ ന്യായീകരിക്കുന്നില്ല..

വരാഹരൂപം തൈക്കുടത്തിലെ നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം.. എന്നാല്‍ അതൊരു ഫോണ്‍ സംഭാഷണത്തിലൂടെ പറയാനാകണമായിരുന്നു. എന്നാല്‍ ഈ രണ്ട് ഗാനങ്ങളും 72 മേളകര്‍ത്താ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗിറ്റാര്‍ റിഫുകളും ഗാനത്തിലെ ശ്രുതിയും തീര്‍ച്ചയായും സമാനമാണ്. എന്തിന് വേണ്ടിയാണ് കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത്. ഇപ്പോള്‍ അതൊരു വലതുപക്ഷ- ഇടതുപക്ഷ പോരാട്ടമായി മാറിയിരിക്കുന്നു.

മതതിന്റെയും രാഷ്ട്രീയത്തിന്റെയും പോരില്‍ നിന്നും നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് എന്തുകൊണ്ട് പുറത്തുകടക്കാനാവുന്നില്ല. കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ഇതില്‍ നിന്നില്ലാം മാറി നില്‍ക്കേണ്ടതുണ്ട്’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിലവില്‍ തൈക്കുടം ബ്രിഡ്ജിന്റെ പരാതിയിന്‍മേല്‍ ഗാനത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെച്ചിരിക്കുകയാണ്.