അമ്മ പറഞ്ഞ വാക്കുകളുടെ ആഴം ശ്രീതു മനസിലാക്കും; ഈ സീസണിൽ ബലിയാടായവരാണ് ഗബ്രിയും ശ്രീതുവും 

Follow Us :

മിഡ് വീക്ക് എവിക്ഷനിലൂടെ ഇന്നലെ രാത്രിയാണ് ശ്രീതു ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്. ഗ്രാൻഡ് ഫിനാലെയുടെ പടി വാതിലിൽ എത്തിനിൽക്കുമ്പോഴുള്ള ശ്രീതുവിന്റെ എവീക്ഷണ മത്സരാര്ഥികളിൽ ഒരു ഞെട്ടലുണ്ടാക്കിയിരുന്നു.  ശ്രീതുവിന്റെ ഉറ്റ സുഹൃത്തായ അര്ജുനെയാണ്  ശ്രീതുവിന്റെ എവിക്ഷൻ ഏറ്റവും കൂടുതൽ ബാധിച്ചത്. ശ്രീതുവിന്റെ എവിക്ഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ആ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്,  ശ്രീതു ഇനി എങ്കിലും അമ്മ പറഞ്ഞു തന്ന വാക്കുകളുടെ ആഴം മനസിലാക്കും എന്ന് കരുതാം. അർജുൻ ശ്രീതു കോമ്പോ പ്രണയമാണോ സൗഹൃദമാണോ എന്നൊന്നും ആർക്കും അറിയേണ്ടതുണ്ടായില്ല. ശ്രീജുൻ എന്ന പേരിൽ ഒറ്റ കോണ്ടെസ്റ്റന്റ് ആയിരുന്നു അവർ. ബിഗ്‌ബോസ് ആയാൽ love കോമ്പോ വേണം എന്ന് ശഠിക്കുന്നവർക്ക് വേണ്ടി അവരെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒന്ന്,  അതായിരുന്നു ” ശ്രീജുൻ. ബിഗ്‌ബോസിൽ എത്ര കോമ്പോ ഉണ്ടാക്കിയാലും അതിന്റെ ബെനിഫിറ്റ് ഒരാൾക്ക് മാത്രം ആയിരിക്കും.  ഇത്രേം സീസൺസ് ഉണ്ടായിട്ടും ഈ ഭാഗ്യ പരീക്ഷണത്തിനു എന്തിനു നില്കുന്നു എന്ന് മനസിലാകുന്നില്ല… ഇൻഡീവ്യുജ്വൽ  പ്ലയെര്സ്ആയി തിളങ്ങാൻ അവസരം ഉണ്ടായിട്ടും.

അർജുനും ജാസ്മിനും വേണ്ടി ബലിയാടായവരാണ് ഗബ്രി യും ശ്രീതു ഉം. ശ്രീതു നു അറിയാമായിരുന്നു അർജുൻ ഫേക്ക് ആണെന്ന് എല്ലാം കണ്ട്രോൾ ചെയ്ത് ഫേക്ക് ചിരി ഫിറ്റ്‌ ചെയ്ത് നില്കുകയാണെന്നു… അത് ജനങ്ങൾ തിരിച്ചു അറിയും എന്ന് ശ്രീതു തെറ്റിദ്ധരിച്ചു… ഒരുപാട് ടാലെന്റ്റ് ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ഈ കോമ്പോ ഫാൻസ്‌നെ തൃപ്തിപെടുത്താൻ പറ്റിക്കാൻ നിന്ന് കൊടുത്തു. Finally….ടോപ് 5 എന്ന സ്വപ്‌നത്തിനു തൊട്ട് മുൻപ് ശ്രീതു EVICT ആയി എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മിഡ്  നൈറ്റ് എവിക്ഷൻ നടന്നത്. ഗ്രാൻഡ് ഫിനാലെയിലേക്ക് എത്താൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ശ്രീതു ബിഗ്ഗ്‌ബോസ് വീടിനോട് വിട പറഞ്ഞത്. ഹൗസിലെ മത്സരരാതികൾ 6 പേരായി എത്തിയതോടെ ഇനി മിഡ് വീക്ക് എവീക്ഷന് ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. എവിക്ഷൻ ഉണ്ടെങ്കിൽ ശ്രീതു തന്നെയായിരിക്കും പുറത്തുപോകാൻ സാധ്യതയുള്ളത് എന്നും നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു. മാത്രമല്ല ശ്രീതു ഹൗസിൽ തുടരുകയും ശക്തരായ മത്സരാര്ഥികളെല്ലാം പുറത്തു പോകുകയും ചെയ്ത സാഹചര്യത്തിൽ ശ്രീതുവിനെ പുറത്താക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം.

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ നടന്ന എവിക്ഷനിൽ സിജോ പുറത്താക്കുകയും ശ്രീതു ഹൗസിൽ തുടരുകയും ചെയ്തതോടെ ശ്രീതുവിന് നിരവധി വിമർശനങ്ങളും വരൻ തുടങ്ങിയിരുന്നു. ശ്രീതു എവിക്സ്റ്റയെന്നറിഞ്ഞ സമയം മുതൽ പുറത്താകാൻ കാരണം ശ്രീജൻ കോംബോ ആണെന്നായിരുന്നു ഏവരുടെയും വിമർശനം.  ഈ സീസണിലെ ഏറ്റവും വലിയ സേഫ് ​ഗെയിമർ ശ്രീതുവാണെന്നാണ് എല്ലാ പ്രേക്ഷകരുടെ അഭിപ്രായം. ബി​ഗ് ബോസ് മെറ്റീരിയലേ അല്ലാത്ത ആളാണ് ശ്രീതു. വീട്ടിനുള്ളിൽ ആക്ടീവല്ലാത്ത മത്സരാർത്ഥി. സൗ​ഹൃദങ്ങളിലോ വഴക്കുകളിലോ ശ്രീതു ഇതുവരെ ഉണ്ടായിട്ടില്ല. അർജുനുമായുള്ള കോംബോ മാറ്റി നിർത്തിയാൽ കണ്ടന്റായി ഒന്നും ഇതുവരെയും പ്രേക്ഷകർക്ക് നൽകാനും ശ്രീതുവിന്‌ സാധിച്ചിരുന്നില്ല. എന്നിട്ടും ശ്രീതു ‌‌ടോപ് സിക്സില് ഇടം പിടിച്ചത് എങ്ങനെയെന്നായിരുന്നു മിക്കവാറും ചോദിച്ചത്.  അർജുൻ-ശ്രീതു കോമ്പോ കാരണം മാത്രമാണ് ശ്രീതു ഇത്രയേറെ ദിവസങ്ങൾ ഹൗസിൽ തുടർന്നത്. അർജുൻ-ശ്രീതു കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു. എന്നാൽ ഈ കോംബോ സത്യത്തിൽ ഗുണം ചെയ്തത് അർജുന് തന്നെയാണെന്ന് പറയേണ്ടി വരും. അതേസമയം ശ്രീതു പോയതോടെ ജിന്റോ, ജാസ്മിൻ, അഭിഷേക്, ഋഷി, അർജുൻ എന്നിവർ ടോപ് 5 ലേക്ക് കടന്നിരിക്കുകയാണ്. മാത്രമല്ല ശ്രീതു പുറത്തായതോടെ ഈ സീസണിൽ അർജുന് കപ്പ് ഉയർത്താനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.