റെഡ് സീൽ ഫിലിം ഫെസ്റ്റിവലിൽ ആരാധകർക്കായി പട്ടു പാടി കിംഗ് ഖാൻ

റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ താരമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് ഷാരൂഖ് എത്തിയത്. ഫെസ്റ്റിവലിലൽ താരം ആരാധകരുമായി സംവദിക്കുകയും തന്‌റെ പ്രിയപ്പെട്ട…

റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ താരമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് ഷാരൂഖ് എത്തിയത്. ഫെസ്റ്റിവലിലൽ താരം ആരാധകരുമായി സംവദിക്കുകയും തന്‌റെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയും ചെയ്തു. ഷാരൂഖ് ഖാൻ പാട്ട് പാടുന്നതിന്റെ വീഡിയോകൾ സോഷ്യ്ൽ മീഡിയയിൽ വൈറലാണ്.

ഗാനം ആലപിക്കുക മാത്രമല്ല തന്റെ ഡയലോഗുകൾ പറയുകയും തന്റെ പ്രശസ്തമായ പോസ് കാണിക്കുകയും ചെയ്തു താരം.ഡങ്കി എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് ബോളിവുഡ് സൂപ്പർതാരം സൗദി അറേബ്യയിലെത്തിയത്. തപ്സിയും ബൊമൻ ഇറാനിയും ഡങ്കി എന്ന ചിത്രത്തിൽ അഭിനയിക്കുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്,ജിയോ സ്റ്റുഡിയോസ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നിവരാണ സിനിമ നിർമിക്കുന്നത്. 2023 ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും

സിദ്ധാർത്ഥ് ആനന്ദിന്റെ പത്താനും അറ്റ്ലിയുടെ ജവാനുമാണ് അടുത്ത വർഷമെത്തുന്ന ഷാരൂഖ് സിനിമകൾ. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദിന്റെ പത്താൻ എന്ന സിനിമയിലൂടെ ഷാരൂഖ് ഖാൻ തിരിച്ചെത്തുന്നത്.ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങായി എത്തുന്നുണ്ട്.